ഹൈന്ദവ ആചാരപ്രകാരം ദിവസവും വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നത് നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമാണ്. എന്നാൽ ഇത്തരത്തിൽ വിളക്ക് കൊളുത്തുന്ന സമയത്ത് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഏറ്റവും പ്രധാനമായും ഈ വിളക്ക് കൊളുത്തുന്ന കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് ദിവസവും ഒരു നേരം മാത്രമല്ല സന്ധ്യക്കും രാവിലെ സമയത്തും വിളക്ക് കൊളുത്തി പ്രാർത്ഥിക്കണം എന്നുള്ളതാണ്. ഇങ്ങനെ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് രാവിലെ സമയമാണ് എന്നുണ്ടെങ്കിൽ കിഴക്ക് ദർശനമായി ഒരു തിരിയിട്ട് വിളക്ക് കൊളുത്താം.
ഇത് തന്നെ സന്ധ്യാസമയം ആകുമ്പോൾ രണ്ടെണ്ണം ഇടേണ്ടതാണ്. ഇടുന്ന രണ്ടാമത്തെ തിരി പടിഞ്ഞാറ് ദർശനമായി വേണം വയ്ക്കാം. കിഴക്ക് ഉദിക്കുന്ന സൂര്യനെ പ്രതിപാദിച്ചു കൊണ്ടാണ് കിഴക്കോട്ട് ഒരു തിരിയിടുന്നത്. പടിഞ്ഞാറ് ഈ സൂര്യൻ അസ്തമിക്കുന്നു എന്നതുകൊണ്ടാണ് സന്ധ്യയ്ക്ക് പടിഞ്ഞാറോട്ട് തിരിയുന്നത്. വിളക്ക് കൊളുത്തിയശേഷം കുറഞ്ഞത് 40 മിനിറ്റ് എങ്കിലും ഈ വിളക്ക് വീട്ടിൽ കത്തി ഇരിക്കേണ്ടതുണ്ട്. അതിനുശേഷം വിളക്കിലെ തിരി എണ്ണയിലേക്ക് താഴ്ത്തി കെടുത്താം.
വിളക്ക് കത്തിച്ച ശേഷം വരുന്ന കരിന്തിരികൾ ഒരു പാത്രത്തിൽ സൂക്ഷിച്ചുവച്ച് മാസത്തിൽ ഒരു ദിവസം, ഇത് വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു ചെറിയ കുഴിയെടുത്ത് അതിൽ കുഴിച്ചിടാവുന്നതാണ്. അതുമല്ല എന്നുണ്ടെങ്കിൽ സന്ധ്യാസമയത്ത് വീട്ടിൽ സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കുന്ന സമയത്ത് ഈ തിരി അതിൽ ഇടാവുന്നതാണ്. കർപ്പൂരം ചേർത്ത് കത്തിക്കുന്നതാണ് കൂടുതൽ ഉത്തമം. വിളക്ക് കെടുത്തുന്ന സമയത്ത് ഒരിക്കലും ഊതിയോ കൈകൊണ്ട് വീശിയോ കെടുത്തുന്നത് അത്ര ഉത്തമമല്ല.