പലപ്പോഴും നാം പണം ചെലവാക്കി ബ്യൂട്ടിപാർലർലുകളിൽ പോയി ചെയ്യുന്ന ഫേഷ്യലിനേക്കാൾ അധികം റിസൾട്ട് കിട്ടുന്ന ഫേഷ്യല്കൾ ഇനി വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഇതിനുവേണ്ടി വീടിനകത്ത് തന്നെയുള്ള വസ്തുക്കൾ തന്നെ ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അധികം പണച്ചെലവും വരും വരുന്നില്ല. ഏറ്റവും പ്രധാനമായി ഈ ഫേഷ്യലിനു വേണ്ടി ആവശ്യമായി വരുന്ന വസ്തു എന്നത് കാപ്പിപ്പൊടിയാണ്.
മുഖത്തെ അഴുക്കും മറ്റും കളയുന്നതിനായി മുഖം ആദ്യമേ ശുദ്ധമായ വെള്ളത്തിൽ കഴുക. അതിനുശേഷം അല്പം കാപ്പി പ്പൊടിയിലേക്ക് ചെറുനാരങ്ങാനീര് മിക്സ് ചെയ്ത് മുഖത്ത് തേച്ച് ഇത് ഒരു തുണികൊണ്ട്, ടിഷ്യൂ പേപ്പർ കൊണ്ട് തുടച്ചു കളയാം. ശേഷം ഒരു സ്പൂൺ കാപ്പിപ്പൊടിയിലേക്ക് ഒരു സ്പൂൺ പഞ്ചസാര, ഒരു സ്പൂൺ ചെറുനാരങ്ങാനീര്, ഒരു സ്പൂൺ തേൻ എന്നിവ മിക്സ് ചെയ്ത് മുഖത്ത് നല്ല രീതിയിൽ തന്നെ സ്ക്രബ്ബ് ചെയ്യാം.
ഇത് കഴുകി കളഞ്ഞ ശേഷം നല്ല ഒരു ഫെയ്സ് പാക്ക് കൂടി ഇടാം. ഇതിനായി ഒരു സ്പൂൺ അരിപ്പൊടി, ഒരു സ്പൂൺ കാപ്പിപ്പൊടി, ഒരു സ്പൂൺ തേൻ,ഒരു സ്പൂൺ ചെറുനാരങ്ങാനീര് എന്നിവ നല്ലപോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം ഇത് നല്ല തണുത്ത വെള്ളത്തിൽ കഴുകി കളയാം. ബ്യൂട്ടിപാർലറിൽ നിങ്ങൾ പോയി ചെയ്യുന്ന ഫേഷ്യലിനേക്കാൾ കൂടുതൽ റിസൾട്ട് ഇതിലൂടെ ലഭിക്കുന്നു. ഇനിമുതൽ ഫേഷ്യൽ ചെയ്യാനായി പണം കളയേണ്ടതില്ല.