തുടർച്ചയായി മലബന്ധം ഉണ്ടാകുന്നുണ്ടോ, എങ്കിൽ ഇതിന് പുറകിലെ യഥാർത്ഥ കാരണം തിരിച്ചറിയാം.

പലപ്പോഴും മലബന്ധം ഉണ്ടാകുമ്പോൾ ആളുകൾ നിർദ്ദേശിക്കുന്ന ഒരു കാര്യമാണ് പച്ചക്കറികളും ഫ്രൂട്ട്സും ധാരാളമായി കഴിക്കുക എന്നുള്ളത്. എന്നാൽ ഇത്തരത്തിൽ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാത്തത് കൊണ്ട് മാത്രമല്ല ആളുകൾക്ക് മലബന്ധം ഉണ്ടാകുന്നത്. നമ്മുടെ ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളുടെ അളവിലുള്ള കുറവും ഇത്തരത്തിൽ മലബന്ധം ഉണ്ടാകാൻ കാരണം ആകാറുണ്ട്. ഇങ്ങനെയുണ്ടാകുന്ന മലബന്ധത്തിനെ തിരിച്ചറിഞ്ഞ് ഇതിനെ ഭേദമാക്കാൻ പെട്ടെന്ന് തന്നെ പരിശ്രമിക്കേണ്ടതാണ്.

കാരണം ഈ മലബന്ധം ശരീരത്തിൽ തുടർന്നു പോകുന്നത് മറ്റ് പല അവസ്ഥകളും ഉണ്ടാകാൻ കാരണമാകുന്നു. മൂലക്കുരു, ഫിസ്റ്റുല, ഫിഷർ എന്നിങ്ങനെയുള്ള രോഗങ്ങൾ മലബന്ധത്തെ തുടർന്ന് ഉണ്ടാകാൻ ഇടയുണ്ട്. നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ നല്ല ബാക്ടീരിയകൾ ഉണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്താം. പ്രധാനമായും തൈര്, മോര്, ബട്ടർ, ചീസ് എന്നിവയെല്ലാം നല്ല ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു.എന്നാൽ പാല് ഒരിക്കലും നല്ല ഒരു ഓപ്ഷനല്ല ഈ കാര്യത്തിൽ. പരമാവധിയും ഭക്ഷണം കഴിക്കുന്ന സമയത്ത് മോര് ഉൾപ്പെടുത്താൻ ശ്രമിക്കുകയാണ് നല്ലത്.

   

ബട്ടർ, ചീസ് എന്നിവയെല്ലാം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് ഉണ്ടാകുമോ എന്ന് ധരിക്കുന്നവരും ഉണ്ട്. എന്നാൽ ഇതുണ്ടാക്കുന്ന കൊഴുപ്പ് നല്ല കൊഴുപ്പാണ് എന്നതുകൊണ്ട് ശരീരത്തിന് ഒരിക്കലും ദോഷം ചെയ്യുന്നില്ല. അതുപോലെതന്നെ അല്പം പുളിപ്പിച്ച രീതിയിലുള്ള പച്ചക്കറികൾ കഴിക്കുന്നതും ഉചിതമാണ്. ഉപ്പിലിട്ടു വച്ച മാങ്ങ, നെല്ലിക്ക, ക്യാരറ്റ് എന്നിവയെല്ലാം നല്ലപോലെ കഴിക്കാം. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിലെ ഉപ്പിന്റെ അംശം അമിതമാകുന്നത് ബ്ലഡ് പ്രഷർ കൂട്ടാൻ ഇടയാകും.

Leave a Reply

Your email address will not be published. Required fields are marked *