അമിതമായ വണ്ണവും കൊഴുപ്പും ശരീരത്തിൽ കൂടുന്നതിന്റെ കാരണങ്ങൾ.

പലപ്പോഴും ശരീരഭാരം കൂടുന്നതുകൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളെ നമുക്ക് ചുറ്റും തന്നെ നമുക്ക് കാണാനാകും. ചിലപ്പോൾ നമുക്കിടയിൽ തന്നെ ഇത്തരത്തിലുള്ള ആളുകൾ ഉണ്ടാകും. ഈ അമിതവണ്ണം എന്നത് ചിലപ്പോൾ ഭക്ഷണം കഴിക്കുന്ന കാരണം കൊണ്ട് മാത്രമാകണമെന്നില്ല ഉണ്ടാകുന്നത്. ചിലപ്പോൾ ഇതിന് പുറകിൽ മറ്റ് കാരണങ്ങളും ഉണ്ടായിരിക്കാം. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ചുറ്റുമുള്ള അമിതവണ്ണം ഉള്ള ആളുകളെ പരമാവധിയും കളിയാക്കുന്ന ശീലം ഒഴിവാക്കാം. കാരണം ഇത് അവര് ഒരുപാട് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. ഇതുവഴി അവരുടെ മനസ്സിനെ തളർത്താം എന്നല്ലാതെ മറ്റു പ്രയോജനങ്ങൾ ഒന്നും ഉണ്ടാകുന്നില്ല.

അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ആളുകളെ കാണുമ്പോൾ അവരെ കളിയാക്കാതെ അവർക്ക് വേണ്ടി നല്ല ഡയറ്റ് പ്ലാനുകൾ നിർദ്ദേശിക്കുന്നത് കൂടുതൽ ഉത്തമമായിരിക്കും. നാം കഴിക്കുന്ന ഭക്ഷണത്തിൽ അരി ആഹാരങ്ങളും, ഗോതമ്പ് ഉപയോഗിച്ചുള്ള ആഹാരങ്ങളും പലപ്പോഴും നമ്മുടെ ശരീര ഭാരം വർധിക്കാൻ ഇടയാക്കുന്നു.

   

കുട്ടികൾക്കാണെങ്കിൽ എനർജി ബൂസ്റ്റിനു വേണ്ടി കൊടുക്കുന്ന ബൂസ്റ്റ്, ഹോർലിക്സ് എങ്ങനെയുള്ള എല്ലാം അവരുടെ എനർജിയെക്കാൾ ഉപരി അവരുടെ കൊഴുപ്പ് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു. ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും വ്യായാമം ചെയ്യേണ്ടതുണ്ട്.

സാധിക്കുന്നവർ ആണെങ്കിൽ പരമാവധി ഇതിന് ഒരു മണിക്കൂർ ദൈർഘ്യത്തിലേക്ക് നീട്ടാം. ധാരാളമായി പച്ചക്കറികളും ഇലക്കറികളും, വിറ്റമിൻ സി അടങ്ങിയ ഫ്രൂട്സും ധാരാളമായി കഴിക്കുന്നത് ശരീരത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുന്നു. ഫോണ്, ടിവി, ലാപ്ടോപ്പ് എന്നിങ്ങനെയുള്ള മുന്നിൽ നിശബ്ദരായി ഇരിക്കാതെ, ശരീരത്തിന് ആയാസം ലഭിക്കുന്ന രീതിയിലുള്ള കളികളിലേക്ക് കൂടുതൽ ശ്രദ്ധ പുലർത്താം.

Leave a Reply

Your email address will not be published. Required fields are marked *