ഒരു വീട്ടിലെ അരി സൂക്ഷിക്കുന്ന പാത്രം എന്നത് പൂജ മുറിക്ക് സമം തന്നെയാണ്. കാരണം അരി എന്നത് ലക്ഷ്മി ദേവിയുടെ വാസമുള്ള 108 വസ്തുക്കളിൽ ഒന്നാണ്. എപ്പോഴും വീട്ടിലെ അരി സൂക്ഷിക്കുന്ന പാത്രം വൃത്തിയും ശുദ്ധവും ആയിരിക്കേണ്ടത് നിർബന്ധമാണ്. അതുപോലെതന്നെ സൂക്ഷിക്കേണ്ട മറ്റൊരു കാര്യമാണ് ഒരിക്കലും വീട്ടിലെ അരി പാത്രം കാലിയാകാൻ പാടുള്ളതല്ല. അരി പാത്രം കാലിയാകുന്നതിന് മുൻപേ തന്നെ ഈ പാത്രം നിറയ്ക്കാൻ നാം എപ്പോഴും ശ്രദ്ധിക്കണം. അരി മാത്രമല്ല ഉപ്പ്, മഞ്ഞൾ, കുങ്കുമം എന്നിവയും ഇതേ തരത്തിൽ തന്നെയാണ്.
ഇവയൊന്നും പാത്രം കാലിയാകുന്നത് വരെ കാത്തിരിക്കാൻ പാടുള്ളതല്ല. പകുതിയിൽ നിന്നും താഴ്ന്ന അവസ്ഥയിലേക്ക് എത്തുമ്പോൾ തന്നെ ഈ പാത്രം നിറയ്ക്കാൻ നാം എപ്പോഴും ശ്രദ്ധിക്കണം. എന്തുകൊണ്ടെന്നാൽ ഇവയെല്ലാം ലക്ഷ്മി ദേവി സാന്നിദ്യമുള്ള വസ്തുക്കളാണ് എന്ന് തന്നെയാണ്. മാസത്തിൽ ഒരു തവണയെങ്കിലും അരി സൂക്ഷിക്കുന്ന പാത്രം വൃത്തിയാക്കാൻ നാം ശ്രദ്ധിക്കണം. അരി ചാക്കിൽ സൂക്ഷിക്കുന്നത് അത്ര ഉചിതമായ കാര്യമല്ല.
എപ്പോഴും ഇതിനുവേണ്ടി ഒരു പാത്രം സൂക്ഷിക്കേണ്ടതാണ്. അതുപോലെതന്നെ ഈ പാത്രത്തിന്റെ സ്ഥാനം എന്ന് പറയുന്നത്, ഒന്നുകിൽ വടക്ക് ചുമരിനോട് ചേർത്തു വെക്കാം അല്ലെങ്കിൽ കിഴക്ക് ചുമരിനോട് ചേർത്തു വച്ചിരിക്കണം. ഈ പാത്രത്തിന്റെ നാലു വശങ്ങളിലും കുങ്കുമവും മഞ്ഞളും ചേർത്ത പൊട്ടുതൊട്ടു കൊടുക്കുന്നത് ധനസമൃദ്ധിക്ക് ഉചിതമാണ്. ഈ അരിപ്പാത്രത്തിന്റെ ഉള്ളിൽ ഏറ്റവും താഴെയായി ഒരു ചെറിയ വെളുത്ത തുണി കഷണത്തിൽ ഒരു കഷണം മഞ്ഞളും അല്പം ഏലക്കയും ചേർത്ത് കിഴി സൂക്ഷിക്കുന്നതും ഉചിതം.