ഫാറ്റിലിവർ എന്ന് കേൾക്കുമ്പോഴേ പലരും നിസ്സാരമായി ഇതിനെ തള്ളിക്കളയാം. എന്നാൽ യഥാർത്ഥത്തിൽ അത്ര നിസ്സാരമായ ഒരു പ്രശ്നമല്ല ഫാറ്റി ലിവർ. പലപ്പോഴും ഇത്തരത്തിൽ അവഗണിക്കുന്നത് കൊണ്ടാണ് പിന്നീട് ഭാവിയിൽ വേദനകളും ബുദ്ധിമുട്ടും ഏറുന്നതും, കൂടുതൽ രോഗ അവസ്ഥകളിലേക്ക് നാം പോകുന്നതും. അതുകൊണ്ടുതന്നെ ഫാറ്റിലിവർ എന്ന അവസ്ഥ നിങ്ങൾക്ക് ഏതെങ്കിലും സ്കാനിന്റെ ഭാഗമായി കാണുകയാണ് എന്നുണ്ടെങ്കിൽ, തീർച്ചയായും ഇതിനെ കാര്യമായി പരിഗണിച്ച് ഇതിനുവേണ്ട പ്രതിരോധ മാർഗങ്ങൾ നാം ചെയ്യേണ്ടതുണ്ട്.
പ്രധാനമായും ഈ ഫാറ്റി ലിവർ എന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിനായി, നല്ല ഡയറ്റുകൾ നാം ശീലിക്കുകയാണ് വേണ്ടത്. ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് എന്നത് വളരെ ഉചിതമായ ഒരു പോംവഴിയാണ്. ഈ ഫാസ്റ്റിംഗിലൂടെ നമ്മുടെ ശരീരത്തിൽ അമിതമായി അടങ്ങിയിട്ടുള്ള കൊഴുപ്പും മറ്റും എടുത്ത് ഉപയോഗിക്കാൻ ശരീരത്തിന് അവസരം ലഭിക്കുന്നു. ഇത് മൂലം പുറത്തുനിന്നും മറ്റ് കോഴിപ്പടങ്ങിയ ഭക്ഷണങ്ങൾ ലഭിക്കാതെ വരുന്നതുകൊണ്ട് തന്നെ ശരീരത്തിൽ ഒളിഞ്ഞു കിടക്കുന്ന കൊഴുപ്പുകൾ എടുത്ത് ഉപയോഗിച്ച് എനർജിയായി ഇത് പുറത്തുപോകുന്നു.
യഥാർത്ഥത്തിൽ കൊഴുപ്പിനേക്കാൾ ഉപരിയായി നമ്മുടെ ശരീരത്തിന് ദോഷം ചെയ്യുന്ന ഒരു ഘടകമാണ് ഇൻസുലിൻ അല്ലെങ്കിൽ ഗ്ലൂക്കോസ്. അതുകൊണ്ടുതന്നെ നാം ഭക്ഷണം കഴിക്കുമ്പോൾ ഈ ഭക്ഷണത്തിൽ നിന്നും പൂർണ്ണമായും കാർബോഹൈഡ്രേറ്റ്, ഗ്ലൂക്കോസ് എന്നിവ ഒഴിവാക്കാൻ ശ്രമിക്കുക. അരി ഭക്ഷണം പൂർണമായും ത്യചിക്കാൻ കഴിയാത്ത ആളുകളാണ് എങ്കിൽ തവിടുള്ള അരി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുക. ഒപ്പം തന്നെ നല്ല രീതിയിലുള്ള വ്യായാമങ്ങളും ദിവസവും ശീലമാക്കേണ്ടതാണ്.