പലപ്പോഴും എത്രയൊക്കെ ശ്രദ്ധിച്ചാലും നമ്മുടെ മുടികൊഴിച്ചിൽ എന്നത് സ്ഥിരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. എന്നാൽ യഥാർത്ഥത്തിൽ മുടി എന്നത് ദിവസവും അഞ്ചോ പത്തോ കൊഴിയുന്നത് ഒരു പ്രശ്നമായിട്ടുള്ള കാര്യമല്ല. കാരണം പുതിയ മുടികൾ ഉണ്ടാകുമ്പോൾ പഴയ പ്രായമായ മുടികൾ കൊഴിയുക എന്നത് നാച്ചുറലായി തന്നെ സംഭവിക്കുന്ന കാര്യമാണ്. എന്നാൽ കൈകളിൽ ഒതുങ്ങാവുന്നതിനേക്കാൾ അധികമായി മുടി കൊഴിയുന്ന സമയത്ത് ഇത് നമുക്ക് മാനസികമായി സമ്മർദ്ദം ഉണ്ടാക്കുന്നു. യഥാർത്ഥത്തിൽ ഈ മാനസിക സമ്മർദ്ദമാണ് പ്രധാനപ്പെട്ട മുടികൊഴിച്ചിലിന്റെ ഒരു കാരണം തന്നെ.
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ടെസ്റ്റ് ചെയ്യുന്നതിനായി ആന്റിബോഡി ടെസ്റ്റുകൾ നടത്തി നോക്കുകയാണെങ്കിൽ ആണ് വളരെ കൃത്യമായി മനസ്സിലാക്കാൻ ആകും. ഇതിലൂടെ തൈറോഡ് കൂടുതലായി ഉണ്ട് എന്ന് നമുക്ക് തിരിച്ചറിയാനും ഇതുമൂലമാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത് എന്ന് ഉറപ്പാക്കാനും സാധിക്കും. ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുന്ന സമയത്തും ഇത്തരത്തിൽ മുടികൊഴിച്ച ഉണ്ടാകാം. പ്രധാനമായും വിറ്റമിൻ ഡി കുറയുന്ന സമയത്ത് മുടികൊഴിച്ചിൽ ഉണ്ടാവുക എന്നത് ഉറപ്പാണ്.
അതുകൊണ്ടുതന്നെ നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ വിറ്റാമിൻ ഡി കുറവ് ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തു നോക്കേണ്ടതുണ്ട്. ശരീരത്തിലെ പല വിറ്റാമിനുകളുടെയും മിനറൽസുകളുടെയും കുറവ് മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. സോപ്പ് ഉപയോഗിച്ച് തല കുളിക്കുന്ന ആളുകൾ ആണെങ്കിൽ നിങ്ങൾ ഉടൻതന്നെ അത് നിർത്തേണ്ടത് അത്യാവശ്യമാണ്. കാരണം സോപ്പ് തലമുടി കൊഴിയുന്നതിന് കൂടുതൽ കാരണമാകുന്നു. പ്രധാനമായും ഷാംപൂ ഉപയോഗിച്ച് കുളിക്കുന്നതാണ് ഉത്തമം. താരൻ ബുദ്ധിമുട്ടുള്ളവർ ആണെങ്കിൽ മെഡിക്കൽ ഷാമ്പുകൾ ഉപയോഗിക്കുകയാണ് ഉചിതം.