ഇന്ന് ചെറുപ്പം ആളുകൾ പോലും ഹൃദയാഘാതം സ്ട്രോക്ക് എന്നിവ സംഭവിച്ചു മരിച്ചു പോകുന്നതായി കാണപ്പെടുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഒരു തെറ്റിദ്ധാരണയും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു. കൊറോണ വൈറസിനെ തുടർന്ന് നാം എടുത്തിട്ടുള്ള വാക്സിനാണ് ഇതിന് കാരണം ആകുന്നത് എന്ന് പലരും നുണ പ്രചാരണങ്ങൾ നടത്തുന്നു. ഒരിക്കലും കോവിഡ് സ്ട്രോക്ക് ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകാനുള്ള സാധ്യതകൾ ഇല്ല. കാരണം ഹൃദയാഘാതം സ്ട്രോക്കും ഉണ്ടാകണമെന്നതിന് ഒരു പ്രധാനപ്പെട്ട കാരണമെന്നത് രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് ആണ്.
നമ്മുടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളിലേക്കും രക്തം എത്തിക്കുന്നത് രക്തക്കുഴലുകൾ ആണ്. ഈ രക്തകുഴലുകളുടെ ചുറ്റുഭാഗത്തുമായും കൊളസ്ട്രോള് ഫാറ്റ് എന്നിങ്ങനെയുള്ളവ ഒട്ടിപ്പിടിച്ച് ഇവിടെ ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.ഇങ്ങനെ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ ശരീരത്തിലെ അവയവങ്ങളിലേക്ക് രക്തം എത്താതെ വരികയും, ഇത് രക്തക്കുഴലുകൾ പൊട്ടാനും കാരണമാവുകയും ചെയ്യുന്നു. ഈ കാരണങ്ങൾ കൊണ്ടാണ് പലപ്പോഴും ഹൃദയതം സ്ട്രോക്ക് എന്നിവയെല്ലാം ഉണ്ടാകുന്നത്. ഇത്തരത്തിൽ സ്ട്രോക്ക് അല്ലെങ്കിൽ ഹൃദയാഘാതം ഉണ്ടാകുമ്പോഴാണ് പലപ്പോഴും ആളുകൾ കുഴഞ്ഞുവീണു മരിക്കുന്നതായി കാണുന്നത്. ആദ്യകാലങ്ങളിൽ എല്ലാം ഇത് പ്രായമായ ആളുകൾക്കാണ് കണ്ടുവന്നിരുന്നത്.
എന്നാൽ ഇന്ന് ചെറുപ്പം ആളുകൾ പോലും ഇത്തരത്തിൽ ഹൃദയാഘാതവും സ്ട്രോക്കും സംഭവിച്ച മരിക്കുന്നത്. ഇതിന്റെ ഒരു കാരണം എന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ്. ശരീരത്തിന് ആയാസം ലഭിക്കുന്ന രീതിയിലുള്ള വ്യായാമങ്ങൾ നമ്മൾ ചെയ്യാത്തതുകൊണ്ട്, ഇത്തരത്തിലുള്ള ജോലികളൊന്നും നമുക്കില്ല എന്നതുമാണ് പലപ്പോഴും സ്ട്രോക്കും ഹൃദയാഘാതവും ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതശൈലി നാം നല്ലപോലെ നിയന്ത്രിക്കേണ്ടതുണ്ട്.