ക്യാൻസർ എന്ന രോഗം മനുഷ്യന്റെ ശരീരത്തെ മാത്രമല്ല മാനസിക ആരോഗ്യം കൂടി കാർന്നുതിരുന്ന ഒരു രോഗമാണ്. അതുകൊണ്ടുതന്നെ ക്യാൻസർ എന്ന രോഗം നമ്മുടെ ശരീരത്തിൽ പിടി പെടാതിരിക്കുന്നതിനായി മുൻകൂട്ടി നമ്മൾ ചില മുൻ കരുതലുകൾ എടുക്കേണ്ടതുണ്ട്. ഇതിനായി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളെ പോലും നാം നല്ലപോലെ വിലയിരുത്തേണ്ടതുണ്ട്. പലപ്പോഴും മലത്തിലും, കബത്തിലും രക്തത്തിന്റെ അംശം കാണുന്നത് ക്യാൻസർ ഉണ്ടാകാനുള്ള ലക്ഷണം മുൻകൂട്ടി കാണിച്ചുതരുന്നതാകാം. ചില ആളുകൾക്ക് എങ്കിലും വളരെക്കാലം നീണ്ടുനിൽക്കുന്ന വയറിളക്കം അനുഭവപ്പെടാറുണ്ട്.
പുരുഷന്മാർക്ക് ആണെങ്കിൽ 50 വയസ്സിനുശേഷം പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കാം എന്നതുകൊണ്ട് തന്നെ, മൂത്രമൊഴിക്കുമ്പോൾ പല രീതിയിലും വേദനകളും മൂത്രം ശരിയായ രീതിയിൽ പോകാത്ത അവസ്ഥയും കാണാറുണ്ട്. ശരീരത്തിൽ ശരിയായ അളവിൽ രക്തം ഇല്ലാതെ വരികയും രക്തം സർക്കുലേറ്റ് ചെയ്യുന്ന അവസ്ഥയിൽ തകരാറുകൾ ഉണ്ടാകുമ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടാം. ഇവയെല്ലാം ക്യാൻസറിന്റെ മാത്രം ലക്ഷണങ്ങളാണ് എന്നല്ല പറയുന്നത് പക്ഷേ ഇവ ക്യാൻസർ ആകാനുള്ള സാധ്യതയും ഉണ്ട്.
അതുകൊണ്ടുതന്നെ തുടർച്ചയായി ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ഡോക്ടറെ കാണേണ്ടത് നിർബന്ധമാണ്. സ്വയം ചികിത്സകൾ പരമാവധിയും ഒഴിവാക്കുകയാണ് പല രോഗങ്ങളെയും ചെറുത് നിൽക്കാൻ നല്ലത്. കാൻസർ എന്നത് ഒരു വലിയ രോഗം ഒന്നുമല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയാണ് ആദ്യമേ ചെയ്യേണ്ടത്. നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ നമുക്ക് ആകണം എങ്കിൽ മാത്രമാണ് ഇവയെ ആരംഭ ഘട്ടത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും.