ഈശ്വരൻ മാത്രമല്ല ഭൂമിയിലുള്ളത് ദുഷ്ട ശക്തികളും ഉണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ പ്രാർത്ഥനയും ഈശ്വര ചിന്തയും ഇല്ലാതാകുന്ന സമയങ്ങളിൽ ദുഷ്ട ശക്തികൾ വീട്ടിലേക്ക് കടന്നു വരാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ നാം എപ്പോഴും പ്രാർത്ഥനയോടും ഈശ്വരവിചാരത്തോടും കൂടി ആയിരിക്കേണ്ടതുണ്ട്. വീട്ടിലെ വെള്ളം ദുഷ്ട ശക്തികളുടെ സാന്നിധ്യം ഉണ്ടാകുന്ന സമയത്ത് ഇതിന്റേതായ ലക്ഷണങ്ങളും നമുക്ക് കാണാനാകും.
ഈ ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. ഇങ്ങനെ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ദുഷ്ട ശക്തികളെ തിരിച്ചറിയാനായി പ്രധാനമായും അഞ്ച് ലക്ഷണങ്ങളാണ് ഉള്ളത്. ഏറ്റവും ആദ്യമായി മനസ്സിലാക്കേണ്ടത് പല്ലി എന്നത് ഒരു ക്ഷുദ്രജീവി അല്ല. നമ്മുടെ വീട്ടിൽ പല്ലിയുടെ സാന്നിധ്യം ഉണ്ടാകുമ്പോൾ ഈശ്വര സാന്നിധ്യം ഉണ്ട്. പൂജാമുറിയിൽ പല്ലി വരുന്നത് ഒരു അശുഭ ലക്ഷണം അല്ല ശുഭമായ ലക്ഷണം തന്നെയാണ്. വീട്ടിൽ സ്ഥിരമായി ഉണ്ടായിരുന്ന പല്ലി സാന്നിധ്യം പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്നു എങ്കിൽ നിങ്ങൾ തിരിച്ചറിഞ്ഞു കൊള്ളുക നിങ്ങളുടെ വീട്ടിൽ ദുഷ്ട ശക്തികളുടെ സാന്നിധ്യം ഉണ്ട് എന്ന്.
പല്ലികളുടെ സാന്നിധ്യത്തിൽ നിന്നും മാത്രമല്ല കാക്കകളുടെ സാന്നിധ്യവും ഇതുപോലെ തന്നെയാണ്. വീട്ടിൽ വരാറുള്ള കാക്കകളുടെ എണ്ണം പെട്ടെന്ന് ഇല്ലാതാവുകയും, നാം കൊടുക്കുന്ന ഭക്ഷണം കാക്ക കഴിക്കാതെ ആവുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ഉറപ്പിച്ചോളും നിങ്ങളുടെ വീട്ടിൽ ദുഷ്ട ശക്തികൾ ഉണ്ട്. അതുപോലെ തന്നെ തുളസിച്ചെടി ഒരു കാരണങ്ങളുമില്ലാതെ പെട്ടെന്ന് നിന്ന് നിൽപ്പിൽ ഉണങ്ങിപ്പോകുന്നു എന്നതും ദുഷ്ട ശക്തികളുടെ സാന്നിധ്യം കാണിക്കുന്നു.