തൈറോയ്ഡ് എന്നത് നമ്മുടെ ശരീരത്തിൽ തൊണ്ട ഭാഗത്ത് കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്. എന്നാൽ ഇത് വളരെ ചെറുതാണ് എന്നു കരുതി നിസ്സാരമായ ഒരു പ്രശ്നമായി കരുതരുത്. പലപ്പോഴും ഈ തൈറോയ്ഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന തകരാറുകൾ ആണ് ഒരു മനുഷ്യ ശരീരത്തിലെ പല ഹോർമോണുകളുടെയും പ്രശ്നങ്ങൾക്കും കാരണമാകുന്നത്. ചില സമയങ്ങളിൽ ശരീരത്തിലെ ഹോർമോണുകളുടെ ഇമ്പാലൻസും ഈ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കാം.
ചെറുതാണ് എന്നതുകൊണ്ട് ഇത് സംബന്ധമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ ചെറുതല്ല ഇതിന്റെ കാഠിന്യം വളരെ വലുതാണ്. പലപ്പോഴും ഓട്ടോ ഇമ്മ്യൻ രോഗങ്ങളുടെ ഭാഗമായും ഈ തൈറോയ്ഡ് ഹോർമോൺ വ്യതിയാനം ഉണ്ടായി തൈറോഡ് അസുഖങ്ങൾ ഉണ്ടാകാം. ചില ആളുകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവിൽ ഉണ്ടാകുന്ന വർദ്ധനവ് തൈറോയ്ഡിന് കാരണമാകാറുണ്ട്. ഈസ്ട്രജൻ എന്നത് സ്ത്രീകളിൽ മാത്രമുള്ള ഒരു ഹോർമോൺ ആണ്. എന്നാൽ ഇത് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന സമയത്ത് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു.
ആളുകൾ അനുഭവിക്കുന്ന ചില സ്ട്രെസ്സ്, ഡിപ്രഷൻ, ക്ഷീണം, തളർച്ച എന്നിങ്ങനെയുള്ള കാര്യങ്ങളുടെ എല്ലാം അടിസ്ഥാന കാരണം തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം സംഭവിക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങളെ മുൻപേ കൂട്ടി തിരിച്ചറിയാനായാൽ ഇത് പരിഹരിക്കാൻ ശ്രമിക്കുകയാണ് എന്നുണ്ടെങ്കിൽ ഇത് വലിയ ഗുരുതരമായ കാര്യങ്ങളിലേക്ക് കടക്കാതെ തന്നെ നമുക്ക് മാറ്റിയെടുക്കാൻ ആകും. നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങളും, ഭക്ഷണ ക്രമീകരണത്തിലും, ഭക്ഷണരീതിയിലും വരുത്തുന്നു മാറ്റങ്ങളും തന്നെ ചില രോഗങ്ങളുടെ പ്രതിരോധത്തിന് നമ്മെ സഹായിക്കാറുണ്ട്. ദിവസവും നല്ല രീതിയിൽ തന്നെ ശരീരത്തിന് ആവശ്യമായ വ്യായാമങ്ങൾ നൽകുന്നതും രോഗപ്രതിരോധശേഷി കൂട്ടുന്നു.