ശരീരവേദന ഉള്ളവർ ഈ കാര്യങ്ങൾ മാത്രം ചെയ്താൽ മതി, മാറിക്കിട്ടും.

ശരീരത്തിന്റെ പല ഭാഗങ്ങളിലും നമുക്ക് വേദനകളും നിങ്ങൾക്കെട്ടുകളും എല്ലാം ഉണ്ടാകാം. ഇത്തരത്തിൽ വേദന ഉണ്ടാകുന്ന തന്നെ കാരണങ്ങളും പലതായിരിക്കാം. കാലിന്റെ വിരൽ മുതൽ തലമുടി വരെയുള്ള ഭാഗങ്ങളിലും ഓരോ ഭാഗത്തിനും ഉണ്ടാകുന്ന വേദനകളുടെയും കാരണങ്ങൾ പലതായിരിക്കും. അതുകൊണ്ടുതന്നെ ഇതിനുള്ള ചികിത്സകളും പലതായിരിക്കും. ഏറ്റവും പ്രധാനമായും എന്ത് കാരണം കൊണ്ടാണ് ഈ വേദന ഉണ്ടായത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. കാരണങ്ങൾ അറിഞ്ഞ ചികിത്സിക്കുകയാണെങ്കിൽ ചികിത്സയ്ക്ക് കൂടുതൽ ഫലം ഉണ്ടാകും എന്നതാണ് മനസ്സിലാക്കേണ്ടത്.

പലപ്പോഴും കാലുകൾക്കും വിരലുകൾക്കും എല്ലാം വേദനകൾ അനുഭവപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം എന്നത് യൂറിക് ആസിഡ് കൂടുന്നതായിരിക്കാം. എന്നാൽ കാലുകൾക്ക് അമിതമായി പ്രഷർ കൊടുക്കുന്ന രീതിയിലുള്ള ചെരിപ്പുകൾ ഉപയോഗിക്കുന്നതുപോലും നല്ല വേദന ഉണ്ടാക്കാൻ ഇടയുണ്ട്. ഇതുതന്നെ പിൻ പോയിന്റ് ആയിട്ടുള്ള ഹീല് ഉള്ള ചെരിപ്പുകളാണ് എങ്കിൽ കാലുകളിൽ മാത്രം നിൽക്കില്ല വേദന, നടുവിലേക്കും കൂടി ഈ വേദന പരക്കുന്നു. അതുപോലെ തന്നെ എല്ലുകൾക്കിടയിലുള്ള കശേരുക്കൾക്ക് ഉണ്ടാകുന്ന ബലക്ഷയവും ശരീരവേദന ഉണ്ടാക്കാം.

   

ശരീരത്തിന് ആവശ്യമായ കാൽസ്യം,അയൺ,പ്രോട്ടീൻ വിറ്റാമിനുകൾ എന്നിവ നമ്മുടെ ഭക്ഷണത്തിലൂടെ നല്ല രീതിയിൽ തന്നെ നൽകാൻ നമുക്ക് പരിശ്രമിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ വേദന മാത്രമല്ല പല പ്രശ്നങ്ങളെയും ഒരു പരിധിവരെ നിയന്ത്രിക്കാനാകും. മിക്ക സാഹചര്യങ്ങളിലും വിറ്റാമിൻ സി, വിറ്റാമിൻ ഡി, വിറ്റമിൻ കെ ടു എന്നിവയുടെ കുറവുമൂലം ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകാറുണ്ട്. സന്ധിവാതത്തിന്റെ മുന്നോടിയായി ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനകൾ ഉണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *