ഞായർ മുതൽ ശനി വരെ ഏഴു ദിവസങ്ങളാണ് ഉള്ളത്. ഇതിൽ ഓരോ ദിവസവും ഓരോ ദേവീ ദേവന്മാരുടെയും പ്രത്യേകത ദിവസങ്ങളായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ അത് ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുവാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം തന്നെ ഈ ഓരോ ദിവസങ്ങൾക്കും ഓരോ നിറത്തിലുള്ള പ്രത്യേകതകൾ ഉണ്ട്. അതുകൊണ്ടുതന്നെ അന്നേദിവസം ധരിക്കേണ്ടത് ആ ദിവസത്തിന് അനുയോജ്യമായ നിറത്തിലുള്ള വസ്ത്രം ആയിരിക്കണം. ഇങ്ങനെ അതാത് ദിവസങ്ങളിൽ ഓരോ നിറത്തിലുള്ള വസ്ത്രം ദരിക്കുന്നത് കൊണ്ട് പോലും നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ നമുക്ക് കാണാനാകും.
ഈ നിറങ്ങൾ നമ്മുടെ ജീവിതത്തിലും നിറം പകരുന്നതായി കാണാം. ഇത്തരത്തിൽ ഞായറാഴ്ച ദിവസം എന്നത് സൂര്യ ഭഗവാനെ വളരെ പ്രിയപ്പെട്ട ദിവസമാണ്. എന്നതുകൊണ്ടുതന്നെ ആ ദിവസങ്ങളിൽ കിഴക്കോട്ട് നോക്കി പ്രാർത്ഥിക്കുകയും, ചുവന്ന അല്ലെങ്കിൽ ചുവപ്പിനോട് സാദൃശ്യമുള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ഉത്തമമാണ്. തിങ്കളാഴ്ച എന്നത് ചന്ദ്ര ഭഗവാനെ ധ്യാനിക്കേണ്ട ദിവസമാണ്. അന്ന് വിഷ്ണു ഭഗവാന്റെ ദിവസമായാണ് കണക്കാക്കപ്പെടുന്നത്.
അതുകൊണ്ടുതന്നെ ആ ദിവസം വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയാണ് ഉത്തമം. ചൊവ്വാഴ്ച ദിവസത്തിൽ ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് തന്നെയാണ് ഉത്തമം.ബുധനാഴ്ച ദിവസത്തിന് പച്ചനിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് കൂടുതൽ ഉത്തമം. വ്യാഴാഴ്ച മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നതാണ് കൂടുതൽ നല്ലത്. വെള്ളിയാഴ്ച ദിവസങ്ങളിൽ വെളുത്തതോ ചുവപ്പു കലർന്നതോ ആയിട്ടുള്ള വസ്ത്രങ്ങൾ ധരിക്കാം. ശനിയാഴ്ച നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.