തൈറോയ്ഡ് എന്നത് തൊണ്ടയ്ക്ക് ശ്വാസകോശത്തിന് ഇടയിലായി കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ്. ഇതിന് ഒരു ചിത്രശലഭത്തിന്റെ ആകൃതിയാണ് ഉള്ളത്. പലപ്പോഴും നമ്മുടെ ശരീരത്തിന്റെ മുഴുവൻ എന്ന രീതിയിൽ തന്നെ പറയാവുന്ന പല പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത് ഈ തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോർമോൺ ആണ്. തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോർമോണിന്റെ പേര് തൈറോക്സിൻ എന്നാണ്. പലപ്പോഴും ഇതിന്റെ ഏറ്റക്കുറച്ചിലുകളാണ് പലരീതിയിലുള്ള ബുദ്ധിമുട്ടുകളും നമുക്ക് ഉണ്ടാക്കുന്നത്. തലച്ചോറിൽ നിന്നും ഉണ്ടാകുന്ന ഒരു ശ്രവമാണ് ഈ തൈറോയ്ഡ് ഹോർമോണിനെയും നിയന്ത്രിക്കുന്നത്.
തൈറോയ്ഡ് പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടോ എന്ന് അറിയുന്നതിന് പലപ്പോഴും ടി എസ് എച്ച് എന്ന കണ്ടെന്റ് ആണ് നോക്കാറുള്ളത്. എന്നാൽ ഇതൊന്നുമില്ലാതെ തന്നെ നമുക്ക് സ്വന്തമായി വീട്ടിൽ തന്നെ നമുക്ക് തൈറോയ്ഡ് ഉണ്ടോ എന്ന് നിർണയിക്കാനാകും. ഇതിനെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്നത് ഇതിന്റെ ലക്ഷണങ്ങൾ തന്നെയാണ്. അമിതമായ ക്ഷീണം, എപ്പോഴും ഉറക്കം വരുന്ന അവസ്ഥ, വിശപ്പ് അധികം ഉണ്ടെങ്കിലും ശരീരം ക്ഷീണിച്ചു പോകുന്ന രീതി.
ഇതല്ലാതെ തന്നെ കഴുത്തിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് എന്നതുകൊണ്ട് തന്നെ, കഴുത്ത് മുകളിലേക്ക് നല്ലപോലെ സ്ട്രെച്ച് ചെയ്ത് പിടിക്കുക. ഇങ്ങനെ പിടിച്ചുകൊണ്ടുതന്നെ ഉമിനീര് ഇറക്കുക. ഇങ്ങനെ ഉമിനീർക്കുന്ന സമയത്ത് ഈ കഴുത്തിൽ കാണപ്പെടുന്ന ഒരു മുഴ മുകളിലേക്ക് ഉയർന്നു പോകുന്നുണ്ട് എന്നാണെങ്കിൽ തൈറോയ്ഡ് ഉണ്ട് എന്ന് തന്നെ നമുക്ക് ഉറപ്പാക്കാം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്ന സമയത്ത് ഉടൻതന്നെ ഒരു ഡോക്ടറെ കണ്ട് തൈറോയ്ഡ് നിയന്ത്രിക്കേണ്ടതും പൂർണമായും മാറ്റിയെടുക്കേണ്ടതുമാണ്.