പലപ്പോഴും നമ്മുടെ ശരീരത്തിന് ആരോഗ്യവും അനാരോഗ്യവും ഉണ്ടാക്കുന്നതിന്റെ കാരണം അടുക്കളയിൽ നിന്നുമാണ് പുറപ്പെടുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ അടുക്കളയിൽ നാംപാകം ചെയ്യുന്ന ഭക്ഷണവും, അതിനോടൊപ്പം ഭക്ഷണം പാകം ചെയ്യുന്ന വസ്തുക്കളും പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്. പലരും ഭക്ഷണം പാകം ചെയ്ത ശേഷം ഇവ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നതായി കാണാറുണ്ട്.
എന്നാൽ ചൂടോടുകൂടി പ്ലാസ്റ്റിക് പാത്രങ്ങളിൽ വെക്കുന്ന സമയത്ത് ഇത് ആ ഭക്ഷണത്തിലേക്ക് പ്ലാസ്റ്റിക് വലിച്ചെടുക്കുകയും, ഈ വേസ്റ്റ് നമ്മുടെ ശരീരത്തിൽ എത്തുമ്പോൾ ഇത് പലതരത്തിലുള്ള രോഗാവസ്ഥകൾക്ക് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും സ്പുണുകളും ഇവ സൂക്ഷിച്ചു വയ്ക്കുന്ന പാത്രങ്ങളും, കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും എല്ലാം നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നാൽ ഇതിനോടൊപ്പം തന്നെ നാം മനസ്സിലാക്കിയിരിക്കേണ്ട മറ്റൊരു കാര്യമാണ് ഉപവാസം. ഈ ഉപവാസം പലപ്പോഴും നമ്മുടെ ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നു. ഇന്ന് ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എന്ന ഒന്ന് വളരെയധികം പ്രാമുഖ്യം നേടിവരുന്ന ഒന്നായി മാറിയിരിക്കുന്നു. ഇതിന്റെ കാരണം ഇതിൽ നിന്നും ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ തന്നെയാണ്.
പലപ്പോഴും നാം ഉപവാസം എടുക്കുന്ന സമയത്ത് നമ്മുടെ ശരീരത്തിൽ ഒതുങ്ങി ഇരിക്കുന്ന പല പ്രതിരോധ കോശങ്ങളും ശക്തി പ്രാപിക്കുകയും, ശരീരത്തിന്റെ പല കൊഴുപ്പും എനർജിയും പുറത്തേക്ക് നമുക്ക് ഉപയോഗത്തിലേക്ക് വരികയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഫാസ്റ്റിംഗ് നമുക്ക് ശരീരത്തിന്റെ ശക്തി കുറയ്ക്കുകയല്ല കൂട്ടുകയാണ് ചെയ്യുന്നത് എന്ന് നമുക്ക് തിരിച്ചറിയാം. ശരീരത്തിന്റെ ആരോഗ്യമാണ് ആയുസ്സിന്റെ ദൈർഘ്യം കൂട്ടുന്നത് എന്ന് തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം.