പ്രമേഹം ഇന്ന് എത്രത്തോളം പ്രാധാന്യം വഹിക്കുന്ന ഒരു രോഗമാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം. കാരണം പ്രമേഹം ശരീരത്തെ ബാധിച്ചു കഴിഞ്ഞാൽ, ഇത് പെട്ടെന്ന് തന്നെ നമുക്ക് ഇല്ലാതാക്കാൻ സാധിച്ചില്ല എന്നുണ്ടെങ്കിൽ ഇത് നമ്മുടെ ശരീരത്തിന്റെ ഓരോ അവയവങ്ങളായി കാർന്നു തിന്നുന്നതായി നമുക്ക് അനുഭവിക്കാൻ ആകും. പലപ്പോഴും ശരീരത്തിന്റെ ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഏറ്റവും വലിയ സ്ഥാനമുള്ളത് പ്രമേഹത്തിന് തന്നെയാണ്. പലപ്പോഴും പ്രമേഹം എന്നത് ഒരു പ്രശ്നക്കാരൻ ആയിട്ടല്ല പലരും പരിഗണിക്കാറുള്ളത് എന്നാൽ ഇത് അവരുടെ അറിവ് കുറവ് കൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നതിന് കാരണം.
കാരണം ശരീരത്തിൽ പ്രമേഹം വന്നു കഴിഞ്ഞാൽ ഇത് ഞരമ്പുകളെ ബാധിച്ചാൽ, രക്തക്കുഴലുകളിൽ ഇവ തടസ്സങ്ങൾ ഉണ്ടാക്കുകയും ഇത് മൂലം ശരീരത്തിന്റെ പല അവയവങ്ങളിലേക്കും കോശങ്ങളിലേക്കും രക്തം എത്താതെ വരികയും ചെയ്യുന്നു. ഇതുമൂലം ശരീരത്തിന് ഓക്സിജൻ അളവ് കുറയുകയും രക്തത്തിന്റെതായ പ്രവർത്തനങ്ങൾ നടക്കാതെ വരുന്നതുമൂലം അവയവങ്ങൾക്ക് തകരാറ് സംഭവിക്കുകയും ചെയ്യുന്നു.
അതുകൊണ്ടുതന്നെ പ്രമേഹം എന്ന രോഗത്തെ എത്രയും പെട്ടെന്ന് നമുക്ക് തിരിച്ചറിയാനും പിടിച്ച് കെട്ടാനും സാധിക്കുന്നു എങ്കിൽ നിങ്ങൾ പല രോഗങ്ങളിൽ നിന്നും രക്ഷപ്പെട്ടു എന്ന് വേണം മനസ്സിലാക്കാൻ. പ്രധാനമായും സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയെല്ലാം ഉണ്ടാക്കുന്നതിന്റെ ഒരു കാരണക്കാരൻ പ്രമേഹമാണ്. ലിവർ സിറോസിസിന്റെയും, വൃക്ക രോഗത്തിന്റെയും കാരണക്കാരനും പലപ്പോഴും പ്രമേഹം തന്നെയാണ് എന്ന് വേണം മനസ്സിലാക്കാൻ. നല്ല ഒരു ആരോഗ്യസ്ഥിതി നിലനിർത്താൻ ആയാൽ തന്നെ നമുക്ക് പല രോഗങ്ങളിൽ നിന്നും അകന്നു നിൽക്കാനാകും.