വാസ്തു ശാസ്ത്രപ്രകാരം ഒരു വീട് പണിയുന്ന സമയത്ത് ഇതിന്റെ എല്ലാ ദിക്കുകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഈ ദിക്കുകളിൽ വരേണ്ട ചെടികൾക്കും വളരെയധികം പ്രാധാന്യമുണ്ട്.ചില ചെടികൾ വീടിന്റെ ചില ഭാഗങ്ങളിൽ വരുന്നത് വളരെ വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നവയാണ്. ഇത്തരത്തിൽ വീടിന്റെ തെക്ക് കിഴക്കേ ഭാഗത്തെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കിയിരിക്കാം. കാരണം ഒരു വീട്ടിലേക്കുള്ള എല്ലാ തരം പോസിറ്റീവ് എനർജികളും കടന്നുവരുന്നത് കന്നിമൂലയായ തെക്ക് കിഴക്കേ മൂലയിൽ നിന്നുമാണ്.
അതുകൊണ്ടുതന്നെ തെക്ക് കിഴക്കേ മൂലയ്ക്ക് ഒരു വീടിന്റെ വാസ്തുവിൽ വളരെ വലിയ സ്ഥാനമുണ്ട്. വീടിന്റെ തെക്കു വീഴൊക്കെ മൂലയ്ക്ക് ഒരിക്കലും കുളം, കിണർ, ജലാശയങ്ങൾ എന്നിവ വരുന്നത് അനുയോജ്യമല്ല. തെക്കു കിഴക്കേ മൂല എപ്പോഴും ഉയർന്നിരിക്കുന്നതാണ് അനുയോജ്യം. താഴ്ന്നിരിക്കുന്ന സ്ഥലങ്ങൾ ഒരിക്കലും ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. തെക്ക് കിഴക്കേ മൂലയിൽ ചില ചെടികൾ വരുന്നത് വീടിന് പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാകും.
ഇത്തരം ചെടികളിൽ നമുക്ക് തിരിച്ചറിയാം. പ്രധാനമായും മൂന്ന് ചെടികളാണ് ഈ തെക്കു കിഴക്കേ മൂലയിൽ വരാൻ പാടില്ലാത്തവ. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് തുളസി ആണ്. രണ്ടാമതായി പറയുന്നത് മഞ്ഞൾ, മറ്റൊരു ചെടിയാണ് മുക്കുറ്റി. ഇതിനോടൊപ്പം തന്നെ മൈലാഞ്ചിയും ഈ തെക്ക് കിഴക്കേ മൂലയിൽ വരുന്നത് ദോഷം ചെയ്യുന്നു. എന്നാൽ തേക്കു കിഴക്കേ മൂലയിൽ വരാൻ അനുയോജ്യമായ ചെടികളും ഉണ്ട്. ഇതിൽ ഏറ്റവും അനുയോജ്യമായത് ചെന്തെങ്ങാണ്. പാല് ഒലിക്കുന്ന തരത്തിലുള്ള ചെടികളും ഇവിടെ വയ്ക്കുന്നത് കൊണ്ട് ദോഷമില്ല.