പലപ്പോഴും ആളുകൾക്ക് രാവിലെ സമയം എന്നതാണ്ദ ഒരു ദിവസം തീരുമാനിക്കുന്നത്. എപ്പോഴും രാവിലെ ഉണർന്ന് എഴുന്നേൽക്കുന്ന സമയത്ത് നിങ്ങൾക്ക് ശരീരത്തിന് വേണ്ടത്ര ആരോഗ്യസ്ഥിതി ഇല്ല എന്നുണ്ടെങ്കിൽ, അന്നത്തെ ദിവസം തന്നെ കുളമായി എന്ന് വേണം പറയാൻ. രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ഏറ്റവും അധികം എനർജിയോടും പോസിറ്റീവായും എഴുന്നേൽക്കാൻ സാധിക്കുകയാണ് എന്നുണ്ടെങ്കിൽ ആ ദിവസം തന്നെ ഏറ്റവും പോസിറ്റീവായി നമുക്ക് നേരിടാൻ ആകും.
ഇതിന് നല്ല ആരോഗ്യസ്ഥിതി ഉണ്ടായിരിക്കുക എന്താണ് പ്രധാനം. ഇങ്ങനെ നല്ല ആരോഗ്യസ്ഥിതി ഉണ്ടാകണമെന്നുണ്ടെങ്കിൽ ശരീരത്തിലെ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ നടക്കണം. നമ്മുടെ ശരീരത്തിൽ ശരിയായ അളവിൽ രക്തം ഉൽപ്പാദിപ്പിക്കപ്പെടാതെ വരുമ്പോഴും, ചിലർക്ക് രക്തം ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അത് ഏതെങ്കിലും രീതിയിൽ ശരീരത്തിൽ നിന്നും നഷ്ടപ്പെട്ടു പോവുകയോ ചെയ്യുമ്പോഴും ഇത്തരത്തിൽ അമിതമായി ക്ഷീണം അനുഭവപ്പെടും.
ഒരു മനുഷ്യ ശരീരത്തിലെ രക്തത്തിലെ അംശങ്ങളെല്ലാം ഉല്പാദിപ്പിക്കപ്പെടുന്നത് അസ്ഥികളിലെ മജ്ജയുടെ ഉള്ളിൽ നിന്നുമാണ്. രക്തത്തിന് ചുവന്ന നിറം നൽകുന്ന ഹിമഗ്ലോബിൻ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം എത്തുന്നതിനുള്ള ശക്തി കൊടുക്കുന്ന ഒരു അംശം കൂടിയാണ്. ആ രക്തത്തിലുള്ള ഓക്സിജനെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാൻ ഇത് സഹായിക്കുന്നു.
ഹീമോഗ്ലോബിന്റെ അളവിൽ കുറവ് വരുമ്പോൾ, രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുകയും, ഇത് ശരീരത്തിന്റെ എല്ലാ കോശങ്ങളിലേക്കും എത്താതെ വരികയും, ഇതും മൂലം ശരീരത്തിന് അമിതമായ ഷീണവും തളർച്ചയും അനുഭവപ്പെടുകയും ചെയ്യാം. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ നല്ല രീതിയിൽ തന്നെ ഹിമഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്ന വസ്തുക്കൾ ഉൾപ്പെടുത്താം.