ഇന്ന് നമ്മൾ കേരളീയരുടെ ഒരു ജീവിത രീതി അനുസരിച്ച് കുടവയർ ഉണ്ടാവുക എന്നുള്ളത് സാധാരണമായി തന്നെ സംഭവിക്കുന്ന ഒരു കാര്യമായി മാറിയിരിക്കുകയാണ്. ഇതിന്റെ കാരണം നമ്മുടെ ജീവിതരീതിയും ഭക്ഷണക്രമീകരണങ്ങളും തന്നെയാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ കുടവയർ കുറയ്ക്കണം എന്നുള്ള ആഗ്രഹം ഉള്ളവരാണ് എന്നുണ്ടെങ്കിൽ, ഇതിനുവേണ്ടി ജീവിതരീതിയെ നിയന്ത്രിക്കുകയും മാറ്റം വരുത്തുകയും ആണ് ചെയ്യേണ്ടത്. ദിവസവും രാവിലെ ഉണർന്ന് എഴുന്നേൽക്കുന്നത് കൂടുതൽ എനർജിയോടും പോസിറ്റിവിറ്റിയോടും കൂടിയാണ് എന്നുണ്ടെങ്കിൽ, നിങ്ങളുടെ ഓരോ ദിവസവും ഇത്തരത്തിൽ തന്നെ പോസിറ്റീവായി മുൻപോട്ടു പോകും.
രാവിലെ പോസിറ്റീവായി എഴുന്നേൽക്കാൻ സാധിക്കണം എന്നുണ്ടെങ്കിൽ നമുക്ക് നല്ല ആരോഗ്യസ്ഥിതി ഉണ്ടായിരിക്കണം. ഇതിനായി നമ്മുടെ ജീവിതത്തിൽ നല്ല ആരോഗ്യക്രമങ്ങൾ വരുത്തേണ്ടതുണ്ട്. ഏറ്റവും പ്രധാനമായും ഇതിൽ ചെയ്യേണ്ടത് നമ്മുടെ ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റും, മധുരവും പൂർണമായും ഒഴിവാക്കാൻ സാധിക്കുകയാണെങ്കിൽ അത്രയും ഉത്തമം.പൂർണ്ണമായും അല്ലെങ്കിൽ ഭാഗികമായെങ്കിലും ഇത് ഒഴിവാക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഈ കാർബോഹൈഡ്രേറ്റും മധുരവുമാണ് നമ്മുടെ ശരീരത്തിന് ഏറ്റവും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്.
ഇവയുടെ സ്ഥാനം നമ്മുടെ ഭക്ഷണത്തിൽ നിന്നും ജീവിതത്തിൽ നിന്നും ഇല്ലാതായാൽ തന്നെ കുടവയർ മാത്രമല്ല എല്ലാതരത്തിലുള്ള രോഗാവസ്ഥകളെയും നമുക്ക് ചെറുത്തുനിൽക്കാൻ സാധിക്കും. നല്ല ബാക്ടീരിയകൾ നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ ഉണ്ടാക്കാൻ സാധിച്ചാലും ഇത് നമ്മുടെ ദഹനത്തെയും ആരോഗ്യസ്ഥിതിയെയും നല്ല രീതിയിൽ തന്നെ കൊണ്ടുവാൻ സഹായിക്കുന്നു. ഇതിനുവേണ്ടി നല്ല ഒരു ബ്രേക്ക് ഫാസ്റ്റ് നമുക്ക് കഴിക്കാം. ഭക്ഷണത്തിൽ ബട്ടർ, മുട്ട, ചീസ്, പാല്, മോര് എന്നിവയെല്ലാം ഉൾപ്പെടുത്താം.
https://www.youtube.com/watch?v=LycfQuWRZmU