ഉറങ്ങുന്നതിനു മുൻപ് ഇത് ചെയ്തു നോക്കൂ, ഉറപ്പായും നല്ലത് നടക്കും.

എല്ലാദിവസവും നിങ്ങൾ രാത്രി ഉറങ്ങുന്നതിന് മുൻപ് എന്താണ് മനസ്സിൽ ചിന്തിക്കാറുള്ളത്. യഥാർത്ഥത്തിൽ ഇങ്ങനെ നാം മനസ്സിൽ ചിന്തിക്കുന്ന കാര്യമാണ് പലപ്പോഴും പിറ്റേദിവസം നാം ഉണർന്ന് എഴുന്നേൽക്കുമ്പോൾ നമുക്ക് ചുറ്റും കാണുന്നതും, കേൾക്കുന്നതും, നാം അനുഭവിക്കുന്നതും. നമ്മുടെ സ്വബോധമുള്ള മനസ്സിനേക്കാൾ നമ്മുടെ ഉപബോധമനസ്സിൽ നാം ചിന്തിച്ച് ഉറപ്പിച്ചു വച്ചിരിക്കുന്ന ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ ആയിരിക്കും പലപ്പോഴും ദിവസവും നമ്മുടെ മുന്നിലേക്ക് വരുന്നതും പ്രവർത്തിയിലേക്ക് വരുന്നതും.

അതുകൊണ്ടുതന്നെ ഉപബോധമനസിനെ നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമുണ്ട് എന്ന് മനസ്സിലാക്കി തന്നെ ഓരോ ദിവസവും ജീവിക്കേണ്ടതുണ്ട്. നാളെ എന്ത് സംഭവിക്കാൻ പോകുന്നു എന്നതിനെക്കുറിച്ച് ആകുലതകൾ മനസ്സിൽ നിറച്ച്, രാത്രി ഉറങ്ങാൻ പോകുന്ന സമയത്ത് നാളെ ഇങ്ങനെ സംഭവിക്കുമോ എന്ന് ഭയം മനസ്സിൽ ഉണ്ടാക്കി വയ്ക്കുകയും, എന്തുചെയ്യും എന്ന് കൺഫ്യൂഷനുകളിലേക്ക് മനസ്സ് പോവുകയും, ഇത് മനസ്സിന് ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യുന്നു.

   

ഈ അസ്വസ്ഥതകൾ നിങ്ങളുടെ പിന്നീടുള്ള ദിവസങ്ങളിൽ നശിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ദിവസവും രാത്രി ഉറങ്ങാൻ പോകുന്ന സമയത്ത്, ഉറങ്ങുന്നതിന് മുൻപായി, സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. എനിക്കത് ചെയ്യാൻ സാധിക്കും, ഞാൻ ഹെൽത്തിയാണ്, ഞാൻ ഓക്കേ ആണ് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. ഇങ്ങനെ പോസിറ്റീവായി മാത്രം ചിന്തിച്ചുകൊണ്ട് രാത്രി ഉറങ്ങുകയാണ് എന്നുണ്ടെങ്കിൽ, നാളെ ഉണർന്ന് നിൽക്കുമ്പോൾ നാം കാണുന്ന കാര്യങ്ങൾ എല്ലാം ഇത്തരം പോസിറ്റിവിറ്റി കാണാനാകും. ആ കാര്യങ്ങളെ നമുക്ക് നേരിടാനുള്ള ശക്തിയും ഇതിലൂടെ ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *