രാവണൻ എന്നത് ഒരു അസുര ഭാവമുള്ള വ്യക്തിയാണ്. എന്നാൽ ശിവഭഗവാന്റെ അനുഗ്രഹം ഏറ്റവും അധികം ലഭിച്ച ആളും രാവണൻ തന്നെയാണ്. ഇത്തരത്തിൽ അനുഗ്രഹം ലഭിക്കാനായി ശിവ ഭഗവാനെ ശിവ മന്ത്രം ചൊല്ലി രാവണൻ പ്രസാദിപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിൽ നമുക്കും ശിവ മന്ത്രം ചൊല്ലി രാവണന്റെ പോലെ തന്നെ അനുഗ്രഹങ്ങൾ മേടിച്ചെടുക്കാൻ ശിവഭഗവാനെ പ്രസാദിപ്പിക്കാം. ഇതിനായി 41 ദിവസമാണ് നാം പ്രയത്നിക്കേണ്ടത്.
സ്ത്രീകൾ അശുദ്ധി ദിവസങ്ങളെ ഇതിനിടയിൽ നിന്നും ഒഴിവാക്കാവുന്നതാണ്. ഇതുകൊണ്ട് ഒരിക്കലും വ്രതം മുറിയുന്നില്ല. 41 ദിവസം തെരഞ്ഞെടുക്കുമ്പോൾ എല്ലാ ദിവസവും ഏറ്റവും ശുദ്ധമായി തന്നെ കുളിച്ച് വൃത്തിയായി എല്ലാ ശുദ്ധിയോടും കൂടി ഈ മന്ത്രം ചൊല്ലാനായി തയ്യാറാക്കാം. എന്നാൽ ഈ മന്ത്രം ചൊല്ലുന്നതിനു മുൻപായി നിങ്ങളുടെ മനസ്സിന്റെ ആശ്വാസത്തിന്, ഈ മന്ത്രത്തിന് കൂടുതൽ ഫലം കിട്ടുന്നതിനും വേണ്ടി 108 തവണ ഓം നമശിവായ മന്ത്രം ചൊല്ലാം. നിങ്ങൾക്ക് സൗകര്യമുള്ള ഏതെങ്കിലും സമയം, പ്രധാനമായും സന്ധ്യാസമയം തിരഞ്ഞെടുക്കുകയാണ് ഉത്തമം.
കിഴക്കോട്ട് തിരിഞ്ഞ് ഒരു ചുവന്ന പട്ടുവിരിച്ച് അതിലിരുന്ന്, മുൻപിൽ ശിവഭഗവാന്റെ ഒരു ചിത്രമോ വിഗ്രഹമോ വെച്ചുകൊണ്ട് ഈ ശിവ മന്ത്രം ചൊല്ലി പ്രാർത്ഥിക്കാം. 41 ദിവസവും 11 തവണ വെച്ചാണ് ഇത് ചൊല്ലേണ്ടത്. ഇങ്ങനെ ചൊല്ലുക വഴി എത്ര കഠിനമായ നിങ്ങളുടെ ആഗ്രഹവും, സാധിക്കില്ല എന്ന് ഉറപ്പുള്ള കാര്യങ്ങൾ പോലും ഇതിലൂടെ നിങ്ങൾക്ക് സാധിച്ചു കിട്ടുന്നതായി കാണാം. അത്രയും ശക്തിയുള്ള മന്ത്രമാണ് ശിവ മന്ത്രം.