പലപ്പോഴും രാവിലെ ഉണർന്നു എഴുന്നേൽക്കുന്ന സമയത്ത് ശരീരത്തിന് അമിതമായ ക്ഷീണം, എനർജി കുറവ്, എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള ഉന്മേഷക്കുറവ് എന്നിവയെല്ലാം അനുഭവപ്പെടാറുണ്ട്. മിക്കപ്പോഴും ഇവ നമ്മുടെ ശരീരത്തിന് അകത്തുള്ള ഏതെങ്കിലും വിറ്റാമിനുകളുടെ കുറവുകൊണ്ട് തന്നെയാണ് സംഭവിക്കാറുള്ളത്. പലപ്പോഴും നമുക്ക് ഈ വിറ്റാമിനുകളുടെ കുറവ് പല രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കാറുണ്ട്. ഒരു മനുഷ്യ ശരീരത്തിലെ ഓരോ നിമിഷവും കോശങ്ങൾ പുതുതായി വികടിച്ച് നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
എന്നാൽ ഈ കോശങ്ങൾ നശിപ്പിക്കപ്പെടുന്ന സമയത്ത് തന്നെ നമ്മുടെ ഇമ്മ്യൂൺ കോശങ്ങളും നശിപ്പിക്കപ്പെടുന്നുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി ആണ് ഇതിലൂടെ നശിപ്പിക്കപ്പെടുന്നത്. ഇങ്ങനെ സംഭവിക്കുന്ന സമയത്ത് പല രോഗാവസ്ഥകളെയും പ്രതിരോധിച്ചു നിൽക്കാൻ ശരീരത്തിന് സാധിക്കാതെ വരികയും പെട്ടെന്ന് തന്നെ ശരീരം പല അലർജി രോഗങ്ങളിലേക്കും പോകുന്നതായും കാണാറുണ്ട്. പെട്ടെന്നുണ്ടാകുന്ന പനി, തുമ്മൽ, ചുമ, വയറിന് അസ്വസ്ഥതകൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകാം.
വിറ്റാമിൻ ഡി ശരീരത്തിന് കൃത്യമായി നൽകാൻ ശ്രമിക്കുകയാണ് എന്നുണ്ടെങ്കിൽ പലതരത്തിലുള്ള ഇത്തരം ഇന്ത്യൻ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. ഒപ്പം തന്നെ വിറ്റാമിൻ സി നല്ല അളവിൽ നൽകേണ്ടതുണ്ട്.
മുട്ട കഴിക്കാറുണ്ടെങ്കിലും മിക്കപ്പോഴും മുട്ടയുടെ വെള്ള മാത്രമായി കഴിച്ച് മഞ്ഞ കരു ഒഴിവാക്കുകയാണ് പതിവ്. യഥാർത്ഥത്തിൽ ഒരു ദിവസം മൂന്നു മുട്ട മുഴുവനായും കഴിക്കാവുന്നതാണ്. ബട്ടർ, ചീസ് എന്നിവയിൽ എല്ലാം അടങ്ങിയിരിക്കുന്നത് നല്ല കൊഴുപ്പ് ആണ് എന്നതുകൊണ്ട് തന്നെ ഇത് ശരീരത്തിന് ഗുണപ്രദമാണ്. ഇവയിൽ നല്ല അളവിൽ തന്നെ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്.