തുമ്മൽ, ചുമ എന്നിങ്ങനെയുള്ള അലർജി രോഗങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം ശരീരത്തിന്റെ ഇമ്മ്യൂണിറ്റി പവർ ശരീരത്തിന് എതിരായി തന്നെ പ്രവർത്തിക്കുന്നതാണ്. ഇവയെ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നാണ് പൊതുവേ പറയുന്നത്. ഓരോരുത്തർക്കും ഓരോ തരത്തിൽ ആയിരിക്കും ഈ അലർജി രോഗങ്ങൾ ഉണ്ടാവുക. ചിലർക്ക് കണ്ണിന് ചൊറിച്ചിൽ, ചുവന്ന തടിക്കൽ എന്നിവ ഉണ്ടാകാം. ചിലർക്ക് ശരീരത്തിലെ സ്കിന്നിന് ഇത്തരത്തിൽ ചുവന്ന തടിക്കുന്ന അവസ്ഥ ഉണ്ടാകും.
എന്നാൽ മറ്റു ചിലർക്ക് ചുമ, തുമ്മൽ എങ്ങനെയുള്ള രോഗങ്ങൾ ആണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ ശരീരപ്രകൃതിയനുസരിച്ച് ഈ അലർജി രോഗങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം. പലപ്പോഴും പാരമ്പര്യമായും ഇത്തരത്തിലുള്ള നമുക്ക് വന്നുചേരാൻ ഇടയുണ്ട്. കാരണം നമ്മുടെ ശരീരത്തിലെ ജീനുകളിൽ അലർജി രോഗങ്ങൾ അടങ്ങിയിരിക്കുന്നു എന്ന്തുകൊണ്ടുതന്നെ.
ഇങ്ങനെയുള്ള ഒരു സാഹചര്യം ഉണ്ടാകുന്ന സമയത്ത് പരമാവധിയും ഇത് വരാനുള്ള സാധ്യതകളെ നമുക്ക് തടഞ്ഞുനിർത്താൻ ശ്രമിക്കാം. പൊടിപടലങ്ങളിൽ നിന്നും ഇത്തരം അലർജി രോഗങ്ങൾ ഉണ്ടാകാം എന്നതുകൊണ്ട് തന്നെ പൊടിയുള്ള സാഹചര്യങ്ങളിലേക്ക് പോകുമ്പോൾ പരമാവധിയും മാസ്ക് ഉപയോഗിക്കാനായി ശ്രമിക്കുക. വീടും പരിസരവും പൊടി വിമുക്തമാക്കാനും വീടിനകത്ത് മാറാല തട്ടുന്നത് പോലെയുള്ള പ്രവൃത്തികൾ ചെയ്യാനും പരിശ്രമിക്കുക.
ചിലർക്ക് ചില ഭക്ഷണങ്ങളിൽ നിന്ന് അകം ഇത്തരം അലർജികൾ. ഒട്ടുമിക്ക സാഹചര്യങ്ങളിലും കടൽ മത്സ്യങ്ങൾ ചിലർക്ക് അലർജി ഉണ്ടാക്കാറുണ്ട്. പ്രത്യേകിച്ച് ഞണ്ട്, കൊഞ്ച് എന്നിവയെല്ലാം. അതുകൊണ്ടുതന്നെ ഇവ ഭക്ഷണത്തിൽ നിന്നും പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുക. ചില പഴവർഗങ്ങളും ആളുകൾക്ക് അലർജി ഉണ്ടാക്കുന്നതായി കാണാറുണ്ട്. അതുകൊണ്ടുതന്നെ അലർജി വരാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞു നിൽക്കുക.