നിങ്ങൾ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ ഒരിക്കലും ആരോഗ്യകരമല്ലാതെ ആയിട്ടുള്ള ഒരു ഭക്ഷണശീലം പാലിക്കരുത്. ഒരു വ്യക്തിയുടെ ആരോഗ്യം മാത്രമല്ല അനാരോഗ്യവും ഭക്ഷണത്തിലൂടെയാണ് വന്നുചേരുന്നത്. അതുകൊണ്ട് തന്നെ നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ഏതുതരത്തിലാണ് ബാധിക്കുന്നത് എന്ന് മനസ്സിലാക്കി വേണം ഇവ കഴിക്കുന്നതിന്. അമിതവണ്ണം ഉള്ള ആളുകൾ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന സമയത്ത് ഭക്ഷണത്തിൽ നിന്നും പല തരത്തിലുള്ള കാര്യങ്ങളും ഒഴിവാക്കി നിർത്തേണ്ടതുണ്ട്. കൂട്ടത്തിൽപ്പെടുന്ന ഏറ്റവും പ്രധാന വില്ലനാണ് ചോറ്.
കേരളീയർക്ക് ചോറ് ഇല്ലാതെ ഒരിക്കലും ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. അതുകൊണ്ടുതന്നെയാണ് അവർക്ക് ഇന്ന് ഫാറ്റി ലിവർ പൊണ്ണത്തടി എന്നിങ്ങനെയുള്ള ജീവിതശൈലി രോഗങ്ങൾ വന്ന് ചേരുന്നതിന്റെ കാരണവും. ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെ മാറ്റിനിർത്തുന്നതിന് വേണ്ടി നമ്മുടെ ജീവിതശൈലിയെ നിയന്ത്രിക്കുകയാണ് വേണ്ടത്. ഇതിനായി ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് ഗ്ലൂക്കോസ് എന്നിവ ഒഴിവാക്കി നിർത്താം.
കാർബോഹൈഡ്രേറ്റ് നേക്കാൾ ഉപരി ഗ്ലൂക്കോസ് ശരീരത്തെ പല രീതിയിലും നെഗറ്റീവ് ആയി ബാധിക്കുന്നു. ഗ്ലൂക്കോസ് എന്നത് പഞ്ചസാര കഴിക്കുന്നത് മൂലം മാത്രമല്ല ശരീരത്തിലേക്ക് വന്നുചേരുന്നത്. അമിത മധുരമുള്ള പഴവർഗങ്ങളും, ചോറ്, ജ്യൂസുകൾ എന്നിവയിലൂടെയും വന്നുചേരുന്നു.
മാമ്പഴം, ചക്ക, നന്നായി പഴുത്ത നേന്ത്രപ്പഴം എന്നിവയെല്ലാം ശരീരത്തിന് പലപ്പോഴും ദോഷം ചെയ്യുന്നു. ഇവയ്ക്ക് പകരമായി തണ്ണിമത്തൻ, പേരക്ക, കുക്കുമ്പർ എന്നിവ കഴിക്കാം.ദിവസവും ഭക്ഷണം കഴിക്കുന്നതിനു മുൻപായി മൂന്ന് ഗ്ലാസ് ചെറു ചൂടുള്ള വെള്ളവും ഒരു കുക്കുമ്പറും അത്യാവിശ്യം ഇലക്കറികളും പച്ചക്കറികളും കഴിക്കുന്നത് വളരെ ഉത്തമമാണ്.