ഈ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ ബ്ലഡ് പ്രഷർ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാം.

ബ്ലഡ് പ്രഷർ എന്നത് ശരീരത്തിന്റെ രക്തക്കുഴലുകളിൽ വളരെ നെഗറ്റീവ് ആയി ബാധിക്കുന്ന ഒരു കാര്യമാണ്. കാരണം രക്തം അധികം സമ്മർദ്ദം ചെലുത്തി ശരീരത്തിന്റെ ഭാഗങ്ങളിലേക്ക് പ്രവഹിക്കുന്ന ഒരു അവസ്ഥയാണ് ഇത്. അമിതമായി ഉണ്ടാകുന്ന ഇത്തരം സമ്മർദ്ദം പലപ്പോഴും രക്തക്കുഴലുകൾ പൊട്ടാനും ഇടവരുത്താറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ രക്തസമ്മതം ഉണ്ടാകുന്നത് തടയേണ്ടത് നമ്മുടെ ജീവൻ തന്നെ നിലനിർത്താൻ ആവശ്യമായിട്ടുള്ള കാര്യമാണ്.

പ്രധാനമായും ഈ വർഷത്തെ രക്തസമ്മർദം നിയന്ത്രിക്കുക എന്ന ചിന്തയോടുകൂടി ഉള്ള ഒരു മുദ്രാവാക്യം എന്നത് ഇടയ്ക്കിടെ രക്തസമ്മതം പരിശോധിക്കുക എന്നതാണ്.ഇത്തരത്തിൽ രക്തസമ്മർദ്ദം പരിശോധിക്കുമ്പോൾ 140/90 എന്ന ലെവലിലേക്ക് രക്തസമ്മർദ്ദം എത്തിയിട്ടുണ്ട് എങ്കിൽ നിങ്ങൾ തീർച്ചയായും രക്താദി സമ്മർദ്ദത്തിന്റെ ആദ്യ പടിയിലാണ് എന്നുവേണം മനസ്സിലാക്കാൻ. ഈ തരത്തിൽ രക്തസമ്മതം വരുമ്പോൾ നിങ്ങൾക്ക് ഹൃദയ ആഘാതം സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.

   

അതുകൊണ്ടുതന്നെ രക്തസമ്മർദ്ദം എപ്പോഴും ഒരു നോർമൽ ലെവലിൽ നിലനിർത്താൻ ശ്രമിക്കുക. രക്തസമ്മർദ്ദം കൂടിവരുന്ന സമയത്ത് ഇതിനുവേണ്ടിയുള്ള മരുന്നുകളും കഴിക്കാൻ മടി കാണിക്കരുത്. അതേസമയം തന്നെ ഒന്നിലധികം മരുന്നുകൾ രക്തസമ്മർദ്ദത്തിനു വേണ്ടി കഴിച്ചിട്ടും ഇതിനെ നിയന്ത്രിക്കാൻ ആകുന്നില്ല എങ്കിൽ, തീർച്ചയായും വൃക്ക, മറ്റ് അവയവങ്ങൾക്കോ എന്തെങ്കിലും.

തരത്തിലുള്ള തകരാറുകൾ ഉണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. ശരീരത്തിൽ മറ്റ് അവയവങ്ങൾക്കും തകരാറുകൾ ഉണ്ടാകുന്ന സമയത്ത് ഇത്തരത്തിൽ രക്തസമ്മർദ്ദം വർധിക്കാനുള്ള സാധ്യതകളുണ്ട്. എന്നതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ കുറിച്ചും നമുക്ക് ബോധവാന്മാരായിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *