ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ബെഡ്റൂം എന്നത്. ദിവസവും ഉറങ്ങാൻ പോകുന്നതും രാവിലെ ഉറങ്ങി എഴുന്നേൽക്കുന്നതും എല്ലാം ഈ റൂമിൽ നിന്നുമാണ് എന്നതുകൊണ്ട് തന്നെ നല്ല ഒരു പോസിറ്റീവ് എനർജി റൂമിൽ ഉണ്ടാകണം. കുടുംബത്തിലെ ഗൃഹനാഥനും ഗൃഹനാഥയും ഉറങ്ങുന്ന ബെഡ്റൂമിൽ ആയിരിക്കും മിക്കപ്പോഴും ധനവും മറ്റും സൂക്ഷിക്കുന്നതും അതുകൊണ്ടുതന്നെ ഈ മുറിയിൽ എപ്പോഴും കുബേരനും നിലനിൽക്കുന്നു.
നമ്മുടെ ഓരോ ദിവസവും തുടങ്ങുന്നത് ഇവിടെ നിന്നാണ് എന്നതുകൊണ്ട് തന്നെ രാവിലെ ഉണർന്നിരിക്കുമ്പോൾ ഈശ്വരാന്റെ ചിത്രമോ, രൂപമോ കാണുന്നത് ഉത്തമം ആണല്ലോ എന്ന് വിചാരിച്ചു, ഒരിക്കലും ഈശ്വരന്റെ ചിത്രം ബെഡ്റൂമിൽ സൂക്ഷിക്കാൻ പാടില്ല. നിശരന്മാരുടെ സ്ഥാനം പൂജാമുറിയിലാണ്. അല്ലെങ്കിൽ ഹോളിൽ സൂക്ഷിക്കുന്നത് കൊണ്ടും തെറ്റില്ല. എന്നാൽ ഒരിക്കലും ബെഡ്റൂമിൽ ഈശ്വരന്റെ ചിത്രമോ വിഗ്രഹമോ ഒന്നും സൂക്ഷിക്കരുത്.
എന്നാൽ ബെഡ്റൂമിൽ സൂക്ഷിക്കാവുന്ന ഒരു ചിത്രമാണ് കൃഷ്ണന്റെയും രാധയുടെയും പ്രണയപൂർവ്വമായ ചിത്രം അല്ലെങ്കിൽ പെയിന്റിംഗ്. ഇത് ആരാധനയ്ക്ക് വേണ്ടിയല്ല സൂക്ഷിക്കുന്നത്. മനസ്സിനെ ഒരു പോസിറ്റീവ് എനർജി ലഭിക്കുന്നതിനും ഭാര്യഭർത്ത ജീവിതത്തിന്റെ പ്രണയസാഫല്യതയും വേണ്ടിയാണ്.
അതോടൊപ്പം തന്നെ ബെഡ്റൂമിൽ കണ്ണാടി കിടക്കുന്ന പ്രദീപം വരുന്ന രീതിയിൽ സ്ഥാപിക്കരുത്. മരുന്നുകൾ സൂക്ഷിക്കുന്ന പാത്രം അല്ലെങ്കിൽ കവർ ഒരിക്കലും ബെഡ്റൂമിലോ അല്ലെങ്കിൽ എവിടെ ആണെങ്കിൽ കൂടിയും തുറന്നു വയ്ക്കാൻ പാടുള്ളതല്ല. ഇവ എപ്പോഴും അടച്ച് മാത്രം സൂക്ഷിക്കുക. പൊട്ടിയതോ വിള്ളൽ സംഭവിച്ചതോ ആയ പാത്രങ്ങളും ചിത്രങ്ങളോ ഒന്നും വീടിനകത്ത് സൂക്ഷിക്കരുത്. വീട്ടിൽ നിന്നും ഒഴിവാക്കുകയാണ് കൂടുതൽ ഉത്തമം.