ബീറ്റ്റൂട്ടിനെ ഒരു നിസ്സാരക്കാരനായി കാണരുത്. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

പലപ്പോഴും ബീട്രൂട്ട് എന്നതിന് ഒരു വെറും പച്ചക്കറിയായി മാത്രം നിങ്ങൾ കാണരുത്. ബീട്രൂട്ടിന്റെ ഗുണങ്ങൾ ഒരുപാടുണ്ട്. സൗന്ദര്യവർദ്ധനവിന്, രക്തം ശരീരത്തിൽ ഉണ്ടാകുന്നതിനും, തലച്ചോറിന്റെ പ്രവർത്തനങ്ങളെ വർധിപ്പിക്കുന്നതിനും, തലമുടി വളർച്ച കൂട്ടുന്നതിനും, ബ്ലഡ് പ്രഷർ കുറയ്ക്കുന്നതിനും, ആന്റി ഏജിങ് ഏജന്റ് ആയും എല്ലാം തന്നെ ഈ ബീറ്റ്റൂട്ട് പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ബീറ്റ് റൂട്ട്ന് ഗുണകണങ്ങൾ ഒരുപാടുണ്ട്, എന്നതുകൊണ്ട് തന്നെ ദിവസവും ബീറ്ററൂട്ട് കഴിക്കുന്നത് ശരീരത്തിന് വളരെയേറെ ഗുണങ്ങൾ നൽകുന്നു.

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ചില കണ്ടന്റുകൾ ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായിക്കുന്നു എന്നതുകൊണ്ട് തന്നെ, ഹൃദയാഘാതം ഇല്ലാതാക്കാനും ഇത് സഹായകമാകുന്നു. ശരീരത്തിൽ രക്തക്കുറവ് മൂലം അനീമിയ ഉള്ള ആളുകളാണ് എന്നുണ്ടെങ്കിൽ, അവർക്ക് ബീറ്റ് റൂട്ട് കഴിക്കുക വഴി രക്തം ശരീരത്തിൽ കൂടുതലായി ഉണ്ടാകുന്നതിനും, ഇതുവഴി അനീമിയ നിയന്ത്രിക്കുന്നതിനും സഹായകമാകുന്നു. ഒപ്പം തന്നെ ഇത് ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് കഴിക്കുന്നതും വളരെയധികം ഉപകാരപ്രദമാണ്.

   

വൈറ്റമിൻ സി ആന്റി ഓക്സിഡന്റുകൾ നല്ലപോലെ ഉള്ളതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് കഴിക്കുന്നത് വഴി, സ്കിന്നിന് നല്ല ഗ്ലോ കിട്ടാനും ഒപ്പം തന്നെ പ്രായം കുറഞ് തോന്നുന്നതിനും സഹായകമാകുന്നു. ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് കൊണ്ട് തന്നെ ദഹനം നല്ല രീതിയിൽ ആകുന്നതിനും ഇത് സഹായകമാകുന്നു.

കാലറി വളരെ കുറവാണ് എന്നതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിന്റെ എനർജി ബാലൻസ് ചെയ്യാൻ ഈ ബീറ്റ്റൂട്ട് കഴിക്കുന്നത് സഹായകമാകുന്നു. ദിവസവും ഭക്ഷണത്തിനു മുൻപ് അല്പം വൈൻ കുടിക്കുന്നത് എല്ലാവർക്കും ഇഷ്ടവും, ദഹനത്തിന് ഉപകാരപ്പെട്ടതുമാണ്. എന്നാൽ ഇത് ബീറ്റ്റൂട്ട് കൊണ്ടുള്ളതാണെങ്കിൽ വളരെയധികം ഗുണങ്ങൾ ശരീരത്തിന് ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *