കൂർക്കം വലിച്ച് ഉറങ്ങുന്ന ആളുകളെ നമുക്ക് പരിചയം ഉണ്ടാകും. പലപ്പോഴും കൂർക്കം വലിയ ആളുകൾ തെറ്റിദ്ധരിക്കാറുണ്ട് ഇത് ആരോഗ്യത്തിന്റെ ലക്ഷണമാണ് എന്ന്. എന്നാൽ യഥാർത്ഥത്തിൽ ശരീരത്തിന് ആരോഗ്യം നഷ്ടപ്പെടുകയോ ശരീരത്തിൽ മറ്റ് എന്തെങ്കിലും രോഗാവസ്ഥകൾ ഉണ്ടാകുകയോ ചെയ്യുന്ന സമയത്താണ് ഇത്തരത്തിൽ ഉറങ്ങുന്ന സമയത്ത് ആളുകൾ കൂർക്കം വലിക്കുന്നത്. ഇങ്ങനെ കൂർക്കം വലിക്കുന്ന സമയത്ത് ആ വ്യക്തിയെക്കാൾ കൂടുതൽ ഒപ്പം ഉറങ്ങുന്ന ആളുകൾക്കാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതലും അനുഭവപ്പെടാറുണ്ട്.
അതുകൊണ്ടുതന്നെ ഈ ബുദ്ധിമുട്ട് നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട് എങ്കിൽ നിങ്ങളോടൊപ്പം കിടന്ന് കൂർക്കം വലിക്കുന്ന ആ വ്യക്തിയെ ഒരു ഡോക്ടറെ കാണിക്കേണ്ടതുണ്ട് . പലപ്പോഴും ഫാറ്റി ലിവർ, സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, ഡയബറ്റിക്സ് എന്നിങ്ങനെയുള്ള രോഗങ്ങളുടെ ഭാഗമായും, അമിതമായി ബ്ലഡ് പ്രഷർ കൂടുന്ന സമയത്തും കൂർക്കം വലി ഉണ്ടാകാൻ ഇടയുണ്ട്.
അതുകൊണ്ടുതന്നെ ചെറിയ രീതിയിലെങ്കിലും കുറക്കം വലിക്കുന്ന വ്യക്തികളെ തിരിച്ചറിഞ്ഞ് പെട്ടെന്ന് ഇതിനെ ചികിത്സ കണ്ടുപിടിച്ചില്ല എങ്കിൽ, ഇതിന്റെ രോഗകാരണം മനസ്സിലാക്കിയില്ല എങ്കിൽ മരണം പോലും സംഭവിക്കാൻ ഇടയാകാറുണ്ട്. ശ്വാസകോശം മുതൽ മൂക്ക് വരെയാണ് ഇത്തരത്തിൽ വായു സഞ്ചാരം നടന്ന കൂർക്കം വലിക്കാൻ ഉള്ള ഇട ഉള്ളത്. മൂക്കിലൂടെ ശ്വാസം ശ്വാസകോശത്തിലേക്ക് പോകുന്ന വഴിയിലെ കോശങ്ങൾ വിശ്രമിക്കുന്ന സമയത്ത്, ശ്വാസം എടുക്കാൻ തടസ്സം അനുഭവപ്പെടുകയും ഇത് കൂർക്കം വലിയായി പുറത്തേക്ക് പ്രത്യക്ഷപ്പെടുകയും ആണ് ചെയ്യുന്നത്. പ്രധാനമായും ഈ ഒരു അവസ്ഥയെ സ്ലീപ് അപ്നിയ എന്നാണ് പറയുന്നത്.