ജ്യോതിഷ ശാസ്ത്രപ്രകാരം 27 നക്ഷത്രങ്ങൾ ഉള്ള ഹിന്ദു ആചാരങ്ങളിൽ പ്രധാനമായും വിശ്വസിക്കുന്ന ഒന്നാണ് കണ്ണേറ് ദൃഷ്ടി ദോഷം എന്നിവയെല്ലാം. 27 നക്ഷത്രങ്ങളിൽ അഞ്ച് നക്ഷത്രങ്ങളാണ് പ്രധാനമായും കണ്ണു വയ്ക്കുന്നതുകൊണ്ട് ആളുകൾക്ക് ദോഷങ്ങൾ ഉണ്ടാക്കപ്പെടുന്നത്. ഇത്തരത്തിലുള്ള അഞ്ചു നക്ഷത്രക്കാരെ നാം തിരിച്ചറിഞ്ഞിരുന്നാൽ അവരിൽ നിന്നും കണ്ണേർ ദോഷം ഉണ്ടാകും എന്ന് മനസ്സിലാക്കി ഇതിനുവേണ്ട പ്രതിവിധികൾ നമുക്ക് ഉടൻതന്നെ ചെയ്യാനാകും.
പ്രധാനമായും ഈ അഞ്ചു നക്ഷത്രക്കാർ എന്നത് അത്തം, ആയില്യം, ഉത്രാടം, കാർത്തിക, ചിത്തിര എന്നിവയാണ്.അത്തം നക്ഷത്രത്തിൽ ജനിച്ച ആളുകളാണ് എന്നുണ്ടെങ്കിൽ അവർക്ക് പ്രധാനമായും അവരുടെ നക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവ പ്രകാരം, അവർ കണ്ണ് വയ്ക്കുന്ന കാര്യങ്ങളോ അല്ലെങ്കിൽ അവർക്ക് മനസ്സുകൊണ്ട് ഇഷ്ടക്കേട് തോന്നുന്ന കുശുമ്പ് തോന്നുന്ന കാര്യങ്ങൾക്ക് വലിയ ദോഷങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. ഇവർക്ക് ഇഷ്ടക്കേട് നമ്മോട് തോന്നുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് വലിയ നാശനഷ്ടങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ ഇടയുണ്ട്. രണ്ടാമതായി കാർത്തിക നക്ഷത്രമാണ് പറയുന്നത്.
കാർത്തിക നക്ഷത്രത്തിൽ ജനിച്ച ആളുകളാണ് നമ്മെ കണ്ടുവയ്ക്കുന്നത് എന്നുണ്ടെങ്കിൽ നമ്മുടെ സാമ്പത്തിക ഭദ്രത നഷ്ടപ്പെടാനും ബിസിനസ്സിൽ തകർച്ചകൾ ഉണ്ടാകാനും സാധ്യതകൾ ഉണ്ട്. ഉത്രാട നക്ഷത്രക്കാരുടെ കാര്യവും മറിച്ചല്ല. ഇവർ ദേഷ്യത്തോടെ കൂടി കാണപ്പെടുന്ന കാര്യങ്ങൾ നമുക്ക് വളരെയധികം ദോഷമായി ഫലിക്കും. ചിത്തിര നക്ഷത്രക്കാരുടെ കാര്യവും ഇതുതന്നെ. ആയില്യം നക്ഷത്രക്കാരെ കുറിച്ച് അമിതമായി പറയേണ്ടതില്ല അവരുടെ നക്ഷത്ര പ്രകാരം കൂർമ്മ ബുദ്ധിയുള്ള ആളുകളാണ്. ഏതെങ്കിലും കണ്ണേർ ദോഷം പറ്റുന്ന അവസ്ഥ ഉണ്ടാകുമ്പോൾ ഇതിനുവേണ്ട പ്രതിക്രിയകൾ ഉടൻ തന്നെ ചെയ്യുക.