ഒരു മനുഷ്യ ശരീരത്തിലെ എല്ലുകൾക്കും മാംസപേശികൾക്കും രോഗാവസ്ഥ ഉണ്ടാക്കുന്ന ഒരു ഘടകമാണ് യൂറിക് ആസിഡ് എന്നത്. ഈ യൂറിക്കാസിഡ് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും തന്നെയാണ്. നാം കഴിക്കുന്ന ഭക്ഷണത്തിൽ അമിതമായി പ്രോട്ടീൻ ഉണ്ടാകുമ്പോൾ, ഈ പ്രോട്ടീൻ വിഘടിച്ച് ഉണ്ടാക്കപ്പെടുന്ന ഒരു ഘടകടമാണ് പ്യുരിൻ. ഈ പ്യൂരിൻ ആണ് പിന്നീട് യൂറിക് ആസിഡ് അളവ് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നത്.
അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണത്തിൽ അമിതമായി പ്രോട്ടീൻ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെതന്നെ ജിമ്മിലെ വർക്ക് ചെയ്യുന്ന ആളുകൾ ആണെങ്കിൽ പ്രോട്ടീൻ പൗഡർ കഴിക്കുന്ന പതിവുണ്ട്. ഇത്തരത്തിൽ പ്രോട്ടീൻ പൗഡർ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് അമിതമായി പ്രോട്ടീൻ ചെല്ലുകയും ഇത് വികടിച്ച് പ്യൂരിൻ ഉണ്ടാക്കപ്പെടുകയും ചെയ്യുന്നു. ഇത്തരത്തിൽ അമിതമായി പ്രോട്ടീൻ ശരീരത്തിലേക്ക് ചെല്ലുന്നത് ദോഷകരമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് ഭക്ഷണങ്ങൾ കഴിക്കുക. ചുവന്ന മാംസങ്ങൾ ആയിട്ടുള്ള ആഹാരങ്ങൾ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കി നിർത്തുകയാണ് കൂടുതലും ഗുണകരം.
ഇത് ബീഫ്, പോർക്ക് , മട്ടൻ എന്നിവ മാത്രമല്ല വലിയ മത്സ്യങ്ങൾ നുറുക്കി വേടിക്കുന്നവയും ഈ ചുവന്ന മാംസങ്ങളുടെ ഗണത്തിൽ തന്നെ പെടുന്നു. പരമാവധിയും ചെറുമത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ഇവ നല്ല അളവിൽ തന്നെ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയവയാണ് എന്നതുകൊണ്ട് ശരീരത്തിന് ഗുണകരമാണ്. പലപ്പോഴും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രോഗാവസ്ഥകളുടെ പ്രധാന കാരണക്കാരൻ എന്നത്, നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ്. അതുകൊണ്ടുതന്നെ നല്ല ഒരു ജീവിതശൈലി നിയന്ത്രിക്കുകയും ഭക്ഷണക്രമം പാലിക്കുകയും ചെയ്യാം.