ഒരു വ്യക്തിയുടെ ആരോഗ്യം ആശ്രയിച്ചിരിക്കുന്നത് ആ വ്യക്തിയുടെ ഉറക്കം ഏതു രീതിയിലാണ് എന്നതിനനുസൃതമായാണ്.ഒരാൾ ഏറ്റവും കുറഞ്ഞത് 8 മണിക്കൂർ എങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്. എന്നാൽ ആരോഗ്യമുള്ള മുതിർന്ന ഒരു വ്യക്തിയാണ് എങ്കിൽ ആറുമണിക്കൂറെങ്കിലും ഉറങ്ങിയാൽ മതിയാകും. എന്നാൽ ഉറങ്ങുന്ന ഈ ആറുമണിക്കൂർ ഗാഢനിദ്ര ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. രാവിലെ ഉണരുന്ന സമയത്തിനും രീതിക്കും അനുസരിച്ചായിരിക്കും നമ്മുടെ അന്നത്തെ ദിവസം നിർണയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ദിവസവും രാവിലെ ഏറ്റവും കൂടുതൽ എനർജിയോടുകൂടി തന്നെ ഓണറാൻ ശ്രമിക്കുക.
ഇത്തരത്തിൽ രാവിലെ ഊർജ്ജത്തോടുകൂടി എഴുന്നേൽക്കണം എന്നുണ്ടെങ്കിൽ നമുക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിച്ചിരിക്കണം. ഇത്തരത്തിൽ നല്ല ഉറക്കം ലഭിക്കുന്നതിനുവേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നാം ഉറങ്ങാൻ പോകുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. കുറഞ്ഞത് ഒരു പത്തുമണി സമയമാകുമ്പോഴേക്കും ബെഡിലേക്ക് കിടക്കാനായി പോകാൻ പരിശ്രമിക്കുക. ഇന്ന് പലരും മൊബൈൽ ഫോണിനെ അഡിക്റ്റ് ആയിട്ടുള്ള വ്യക്തികളാണ്.
അതുകൊണ്ടുതന്നെ രാത്രിയിൽ ഉറങ്ങുന്ന സമയത്ത് പോലും ഫോൺ ഉപയോഗിക്കുന്നതായി കാണപ്പെടുന്നു. രാത്രിയിൽ ഉറങ്ങാൻ പോകുന്ന സമയത്തിന് അരമണിക്കൂർ മുൻപേ എങ്കിലും ഫോൺ, ലാപ്ടോപ്പ്, ടിവി എന്നിങ്ങനെയുള്ള സ്ക്രീൻ ടൈമുകൾ ഒഴിവാക്കേണ്ടതാണ്.ഇങ്ങനെ സ്ക്രീനിൽ നിന്നും വരുന്ന ലൈറ്റുകൾക്ക് നീല നിറത്തിലുള്ള വെളിച്ചമാണ് ഉള്ളത്.
ഇത് തലച്ചോറിനെ പകൽ സമയമാണ് എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുകയും, ഉറങ്ങാൻ നേരം വൈകുകയും, ഉറക്കം ലഭിക്കാതെ വരികയും ചെയ്യുന്നു. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് വെള്ളം കുടിക്കുന്നതും ഒഴിവാക്കാം. പരമാവധിയും രണ്ടോ മൂന്നോ മണിക്കൂർ മുൻപ് എങ്കിലും വെള്ളം കുടിക്കുന്നത് നിർത്തേണ്ടതാണ്.