നിങ്ങൾ ദിവസവും കുളിക്കുന്നത് ഇങ്ങനെയാണോ.

പലപ്പോഴും നമ്മുടെ ദിനചര്യകൾ എല്ലാം തന്നെ നമ്മുടെ ഓരോ ദിവസത്തിനും ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നാം ദിവസവും ഉണർന്ന് ഓരോ കർമ്മത്തിലേക്ക് കടക്കുമ്പോൾ, അത് ചെയ്യുന്നത് ശരിയായ രീതിയിലാണോ എന്ന് പൂർണമായും മനസ്സിലാക്കിയിരിക്കുന്നത് നിങ്ങളുടെ ഓരോ ദിവസത്തെയും ജീവിതത്തിന് നല്ലതാണ്.ഇതിൽ ഏറ്റവും പ്രധാനമായും നാം കുളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുളിക്കുന്ന സമയത്ത് നാം നോക്കുന്ന ദിശയും, ചെയ്യുന്ന പ്രവർത്തിയും, കുളിക്കുന്ന സമയവും എല്ലാം ശ്രദ്ധിച്ചു വേണം ചെയ്യാൻ. പ്രധാനമായും സമയത്ത് നാം ദർശനമായി നിൽക്കേണ്ടത് വടക്ക് ദിശയിലേക്ക്, അല്ലെങ്കിൽ കിഴക്ക് ദിശയിലേക്ക് വേണം.

ഒരിക്കലും തെക്ക്, പടിഞ്ഞാറ് ഭാഗത്തേക്ക് നോക്കി കുളിക്കാൻ പാടുള്ളതല്ല. മരണ കുളികൾ ആണ് തെക്ക് ഭാഗത്തേക്ക് നോക്കിയുള്ള കുളികൾ. മരിച്ച ആളുകളെ തെക്ക് ദർശനമായി വച്ചാണ് കുളിപ്പിക്കാറുള്ളത്. അതുപോലെതന്നെ ഒരു മരണം കണ്ടുവരുന്ന സമയത്ത്, ബന്ധുക്കളുടെയോ അയൽ വാസികളുടെയും മരണം കഴിഞ്ഞ് വരുന്ന സമയത്ത് കുളിച്ചിട്ട് വേണം വീടിനകത്തേക്ക് പ്രവേശിക്കാൻ. ഇത്തരത്തിൽ കുളിക്കുന്ന സമയത്ത് തെക്കുഭാഗത്തേക്ക് ദർശനമായി കുളിക്കുന്നതുകൊണ്ട് തെറ്റില്ല.

   

എന്നാൽ എന്ത് കാരണം കൊണ്ടും പടിഞ്ഞാറ് ഭാഗത്തേക്ക് ദർശനമായി കുളിക്കാൻ പാടുള്ളതല്ല.അതുപോലെതന്നെ സമയത്തുള്ള കുളികൾ പരമാവധിയും ഒഴിവാക്കുക. ഇത് വലിയ ദോഷങ്ങൾ വിളിച്ചുവരുത്തും. ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിച്ച് വിളക്ക് കൊളുത്തുകയാണ് ഏറ്റവും ഐശ്വര്യപ്രദം. കൊച്ചു കുട്ടികളെ ആണെങ്കിൽ പോലും ഇത്തരത്തിൽ ത്രിസന്ധ്യാസമയത്ത് കുളിപ്പിക്കരുത്. പലപ്പോഴും സ്ത്രീകൾ ആണ് ഈ തെറ്റ് ആവർത്തിക്കാറുള്ളത്. സ്ത്രീകളും പുരുഷന്മാരും ഈ കാര്യത്തിൽ ഒരുപോലെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *