പലപ്പോഴും ഭക്ഷണം അധികമായി കഴിച്ചിട്ടും തടി കുറയുന്ന ആളുകളെയും നമുക്ക് കാണാനാകും. തടി കൂടുന്നു എന്നതുകൊണ്ട് ഇതിനുവേണ്ടി പലതരത്തിലുള്ള വ്യായാമങ്ങളും ഡയറ്റുകളും ചെയ്യുന്ന ആളുകളെ നമുക്ക് കാണാനാകും. എന്നാൽ ഈ കൂട്ടത്തിൽ തന്നെ ശരീരം തടിക്കുന്നില്ല എന്ന് പരാതിയോടുകൂടി നടക്കുന്നവരും ഉണ്ട്. ഇത്തരത്തിലുള്ള ആളുകൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ അമിതമായി ഭക്ഷണം കഴിച്ച് തടി വയ്ക്കാൻ ഒരിക്കലും പരിശ്രമിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടാനും ഇത് മറ്റു പല രോഗാവസ്ഥകളിലേക്ക് എത്തിക്കാനും കാരണം ആകാറുണ്ട്.
പ്രധാനമായും ഫാറ്റി ലിവർ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നത് ഇത്തരത്തിലുള്ള അമിതമായ ഭക്ഷണരീതി തന്നെയാണ്. അതുകൊണ്ടുതന്നെ ശരീരം മെലിഞ്ഞ ആളുകൾ തടിക്കാനായി പരിശ്രമിക്കുമ്പോൾ ഇതിന് നല്ല രീതികൾ തിരഞ്ഞെടുക്കുക. നല്ല കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ പ്രധാനമായും കഴിക്കാൻ ശ്രമിക്കുക.കുറയാതിരിക്കാൻ വേണ്ടി വ്യായാമങ്ങൾ ഒന്നുമില്ലാതെ ശരീരം അനങ്ങാതിരിക്കുന്നതും ഒഴിവാക്കുക. നല്ല ഭക്ഷണങ്ങൾ കഴിച്ച് നല്ല വ്യായാമങ്ങൾ ചെയ്ത് തുടരുകയാണെങ്കിൽ മാത്രമാണ് നല്ല ശരീരം ലഭിക്കുന്നത് ശരീരം വണ്ണം വയ്ക്കുക എന്നതിൽ മാത്രം അർത്ഥമില്ല ശരീരം ആരോഗ്യപ്രദമായി വണ്ണം വയ്ക്കുക.
എന്തെല്ലാം കാര്യം. ദിവസവും 4 മുട്ടയുടെ വെള്ള കഴിക്കുന്നത് ശരീരത്തിന് ആരോഗ്യപ്രദമാണ്. മഞ്ഞക്കൊരു പരമാവധി ഒഴിവാക്കാം. അതുപോലെതന്നെ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞ് നെയ്യിൽ വഴറ്റി കഴിക്കുന്നത് ശരീരത്തിന് വലിയ ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളും, ചീത്ത കൊഴുപ്പടങ്ങിയ ചുവന്ന മാംസം പോലുള്ളവയും ഒഴിവാക്കുകയാണ് ഉത്തമം. അതുപോലെതന്നെ ഭക്ഷണത്തിൽ നിന്നും ഗ്ലൂക്കോസ് കണ്ടന്റ് പരമാവധിയും കുറയ്ക്കുക.