വിറ്റാമിൻ ഡി യുടെയും കാൽസ്യത്തിന്റെയും കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും, പരിഹാരങ്ങളും.

ഒരു മനുഷ്യ ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് പല മിനറൽസും ആവശ്യമായിട്ടുണ്ട്. ഇത്തരത്തിൽ എല്ലുകളുടെ ബലക്ഷയം സംഭവിക്കാതിരിക്കാനും, എല്ലുകൾക്ക് കൂടുതൽ ശക്തി കൊടുക്കുന്നതിനും ആയി ഏറ്റവും പ്രധാനമായും ശരീരത്തിൽ ആവശ്യമുള്ള ഒരു മിനറൽ ആണ് കാൽസ്യം. എന്നാൽ കാൽസ്യം ശരീരത്തിന് നൽകിയാൽ മാത്രം പോരാ ഈ കാൽസ്യത്തിനെ ശരീരത്തിന് വലിച്ചെടുക്കാൻ ആകണം എന്നുണ്ടെങ്കിൽ ആവശ്യമായ അളവിൽ വിറ്റാമിൻ ഡി നൽകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ കാൽസ്യത്തിന്റെ കുറവ് നമ്മുടെ ശരീരത്തിൽ ഉണ്ടോ എന്ന് നാം മനസ്സിലാക്കിയിരിക്കണം.

കാൽസ്യത്തിന് കുറവ് ഉണ്ട് എന്ന് മനസ്സിലാക്കുകയാണെങ്കിൽ ഇതിന് പരിഹാരമായി പല കാര്യങ്ങളും നമുക്ക് ചെയ്യാനാകും. വെറുതെ കാൽസ്യം സപ്ലിമെന്റുകൾ മാത്രം കഴിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാകുന്നില്ല. ഈ കാൽസ്യം സപ്ലിമെന്റുകളെ ശരീരത്തിന് വലിച്ചെടുക്കാനും, ഇതിന്റെ ഗുണങ്ങൾ പ്രൊഡ്യൂസ് ചെയ്യാനും സാധിക്കണം എന്നുണ്ടെങ്കിൽ, ആവശ്യമായ അളവിൽ തന്നെ വിറ്റാമിൻ ഡി യും നമുക്ക് ലഭിക്കേണ്ടതുണ്ട്.

   

കാൽസ്യത്തിന് അളവ് ശരീരത്തിൽ കുറയുന്ന സമയത്ത് ശരീരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങളും കാണാനാകും. എല്ലുകൾക്ക് ബലം കുറയുന്നത് മൂലം ശരീരവേദന അനുഭവപ്പെടാം, അതുപോലെതന്നെ ശക്തമായി ഒന്ന് വലിക്കാന് എടുക്കാനോ സാധിക്കാതെ വരാം.

കാലുകൾക്ക് വേദന അനുഭവപ്പെടാം, അധിക പൂരം നടക്കാൻ സാധിക്കാതെ കാലുകൾക്ക് കഴപ്പ് അനുഭവപ്പെടുന്നതായി തോന്നാം. ഇതു മാത്രമല്ല ഹൃദയമിടിപ്പ് അളവിൽ കൂടുതലായി തോന്നുന്നതും ഈ കാൽസ്യത്തിന്റെ കുറവിന്റെ ഭാഗമായി ഉണ്ടാകും. 21 വയസ്സ് വരെയാണ് ശരീരത്തിന് ആവശ്യമായ കാൽസ്യം എന്നിവയെല്ലാം വലിച്ചെടുക്കാനും എല്ലുകൾക്ക് ബലം വയ്ക്കാനും ഉള്ള സമയം.

Leave a Reply

Your email address will not be published. Required fields are marked *