പ്രമേഹം എന്ന രോഗം അതൊരു വലിയ രോഗാവസ്ഥ തന്നെയാണ്. കാരണം ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ആരോഗ്യത്തെ നശിപ്പിക്കാൻ ശേഷിയുള്ള ഒരു അവസ്ഥയാണ് പ്രമേഹം. അതുകൊണ്ടുതന്നെ ഈ രോഗം വരാതിരിക്കാൻ നമുക്ക് ശ്രമിക്കാം ഒപ്പം തന്നെ നമുക്ക് ഇത് വന്നുചേർന്നിട്ടുണ്ട് എങ്കിൽ ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ച് ബോധവാന്മാര് നന്നായിരിക്കും. പ്രമേഹം നമുക്ക് വരുന്നതിനു മുൻപേ തന്നെ നമ്മുടെ ശരീരം അമിതവണ്ണം പ്രാപിച്ചിരിക്കും എന്നത് ഒരു വാസ്തവമാണ്. എന്നാൽ ചില ആളുകൾ പ്രമേഹം വന്നുചേർന്ന് ശരീരം മെലിയുന്നു എന്നതും വാസ്തവമാണ്.
നിങ്ങൾ ഒരു പ്രമേഹ രോഗിയാണ് എങ്കിൽ ദിവസവും നമ്മുടെ ഭക്ഷണക്രമത്തെ നിയന്ത്രിച്ചാൽ തന്നെ ഈ പ്രമേഹം എന്ന രോഗത്തെ തുരത്താൻ ആകും. പ്രധാനമായും നാം കഴിക്കുന്ന കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളിൽ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാനായി തിരഞ്ഞെടുക്കണം. കഴിക്കുന്ന ഭക്ഷണത്തിൽ ഗ്ലൂക്കോസ് കണ്ടന്റും കാർബോഹൈഡ്രേറ്റും ഏറ്റവും കുറവാണ് എന്ന് നാം ഉറപ്പുവരുത്തണം.
ദിവസവും ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ആ സമയത്ത് ആപ്പ്ൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ഒരേ അളവിൽ ചേർത്ത് ജ്യൂസ് ആക്കി കുടിക്കുന്നത് നല്ലതാണ്. ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി പകരം ഒരു മുട്ടയും ഇതിലേക്ക് വെജിറ്റബിൾസും ചേർത്ത് മിക്സ് ചെയ്ത് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. ഇത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു ഒപ്പം തന്നെ ദോഷങ്ങൾ ഇല്ലാതെയും ആക്കുന്നു.