ഒരു പ്രായം കഴിഞ്ഞാൽ ആളുകൾക്ക് എല്ലുകൾക്ക് തേയ്മാനം വരുന്നതും പൊട്ടുന്നതും സർവ്വസാധാരണമായി തന്നെ നാം കേൾക്കുന്ന കാര്യമാണ്. എന്നാൽ ഇന്ന് ചെറുപയത്തിൽ തന്നെ എല്ലുകൾക്ക് തേയ്മാനം വരുന്നതും ചെറിയ പൊട്ടലുകൾ ഉണ്ടാകുന്നതും കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ഇതിന് കാരണം നമ്മുടെ ജീവിത ക്രമത്തിൽ വന്ന മാറ്റങ്ങളാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ്, സോഡിയം, അയൺ എന്നിങ്ങനെയുള്ള എല്ലാ മിനറൽസും ആവശ്യമായ അളവിൽ തന്നെ ഒരു പ്രായത്തിനു മുൻപായി നാം കൊടുക്കേണ്ടതുണ്ട്. പ്രധാനമായും നമ്മുടെ ശരീരത്തിന് ഇത്തരത്തിലുള്ള മിനറൽസെല്ലാം വലിച്ചെടുക്കാൻ കഴിയുന്ന പ്രായം എന്ന് പറയുന്നത് 30 വയസ്സാണ്.
30 വയസ്സ് കഴിഞ്ഞാൽ ഒരു പരിധിവരെ നമ്മുടെ ശരീരത്തിന് ഇവയെ വലിച്ചെടുക്കാനുള്ള ശേഷി കുറയുന്നു. അതുകൊണ്ടുതന്നെ 30 വയസ്സാണ് നമ്മുടെ ശരീരത്തിന് ആവശ്യമായതെല്ലാം നാം കൊടുക്കേണ്ട പ്രായപരിധി. ഈ പ്രായപരിധി കഴിയുന്നതോടുകൂടി എല്ലുകൾക്ക് ബലം കുറയാൻ തുടങ്ങുകയാണ് ചെയ്യുന്നത്. ഈ ബലക്ഷയം സംഭവിക്കുന്നതിന്റെ തോത് കുറയുന്നതിനും, എല്ലുകൾക്ക് ആവശ്യത്തിനുള്ള ഫലം നിലനിൽക്കുന്നതിനും വേണ്ടി മുൻ പ്രായത്തിൽ തന്നെ നമുക്ക് ആവശ്യമായതെല്ലാം നൽകാം.
എന്നാൽ മിനറൽസ് മാത്രമല്ല വിറ്റാമിൻ ഡി, സി, ബി 12 എന്നിവയും ആവശ്യമായ അളവിൽ നൽകേണ്ടതുണ്ട്. കാൽസ്യത്തിന് ശരീരത്തിന് വലിച്ചെടുക്കാനുള്ള കഴിവ് നൽകുന്നത് വിറ്റാമിൻ ഡിയാണ്.നല്ല പ്രായത്തിൽ നാം കഴിക്കുന്നതാണ് പ്രായമാകുമ്പോൾ നമ്മുടെ ശരീരത്തിന് ആരോഗ്യം നൽകുന്നത് എന്നത് ഇതിലൂടെ മനസ്സിലാക്കാം. എല്ലാം മിനറൽസുകളും ആവശ്യമായ അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ മനസ്സിലാക്കി അവയെ ഇനിയെങ്കിലും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.