ഒരു മനുഷ്യശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ചില വസ്തുക്കളിൽ ഒന്നാണ് ക്രിയാറ്റിൻ എന്നത്. പ്രോട്ടീൻ വിഘടിക്കുന്ന സമയത്താണ് ഈ ക്രിയാറ്റിൻ ഉത്പാദിപ്പിക്കപ്പെടുന്നത്. മസിലുകൾക്ക് ശക്തി ലഭിക്കുന്നതിനുള്ള ഒന്നാണ് ക്രിയാറ്റിൻ. എന്നാൽ പ്രോട്ടീൻ വിഘടിക്കുന്ന സമയത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ക്രിയാറ്റിനിൻ. ഇത് കൃത്യമായി പുറത്തു പോകാതിരിക്കുന്ന സമയത്ത് ശരീരത്തിന് പല തരത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നു. ഈ വേസ്റ്റ് പ്രോഡക്റ്റ് പുറത്തേക്ക് പോകാത്തത് ശരീരത്തിലെ ചില അവയവങ്ങൾക്ക് തകരാറ് സംഭവിക്കുന്ന സമയത്താണ്. പ്രധാനമായും കിഡ്നിയാണ് നമ്മുടെ ശരീരത്തിലെ ഓരോ വേസ്റ്റ് പ്രോഡക്റ്റിനെയും അരിച്ച് ശുദ്ധീകരിച്ച് ആവശ്യമില്ലാത്ത വസ്തുക്കളെ പുറന്തള്ളുന്നത്.
കിഡ്നിക്ക് ഏതെങ്കിലും തരത്തിലുള്ള തകരാറ് ഉണ്ടാകുന്ന സമയത്ത് ഈ വേസ്റ്റ് പദാർത്ഥങ്ങൾ പുറത്തു പോകാതെ ശരീരത്തിൽ തന്നെ കെട്ടിക്കിടക്കുന്നു. ഇത് വളരെ വലിയ ദോഷങ്ങൾ നമുക്കുണ്ടാക്കുന്നു. യൂറിക്കാസിഡിന്റെ അളവ് കൂടുന്ന സമയത്തും ഇത്തരത്തിൽ ശരീരത്തിലെ ക്രിയാറ്റിനിന്റെ അളവ് വർദ്ധിക്കാം. അതുകൊണ്ടുതന്നെ നമ്മുടെ വൃക്കകളുടെ ആരോഗ്യം ശരിയായ രീതിയിൽ ആണോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
വൃക്കകളുടെ ആരോഗ്യം നഷ്ടപ്പെടുന്ന രീതിയിലുള്ള ഭക്ഷണക്രമങ്ങളും നമുക്ക് ഒഴിവാക്കാൻ ശ്രമിക്കാം. ഏറ്റവും പ്രധാനമായും ചുവന്ന മാംസങ്ങളാണ് നാം ഒഴിവാക്കേണ്ടത്. യൂറിക്കാസിഡ് വർദ്ധിപ്പിക്കുന്ന പ്യൂരിന്റെ അളവ് ഇല്ലാതാക്കുന്നതിനും ഭക്ഷണ ക്രമത്തിലൂടെ ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ് എന്നതുകൊണ്ട് തന്നെ, ഇതിനുവേണ്ടി ഏറ്റവും ആരോഗ്യപ്രദമായി തന്നെ ഭക്ഷണങ്ങൾ ക്രമീകരിക്കാം. ഭക്ഷണത്തിൽ പരമാവധിയും ഇലക്കറികളും പച്ചക്കറികളും ഉൾപ്പെടുത്താം. വേവിച്ച് മാത്രം പച്ചക്കറികൾ കഴിക്കാൻ ശ്രമിക്കുക.