പലരും അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് കണ്ണിനടിയിൽ കറുപ്പ് നിറം പ്രത്യക്ഷപ്പെടുക എന്നുള്ളത്. പലപ്പോഴും ഇത് ആളുകളുടെ മാനസികമായ കോൺഫിഡൻസ് പോലും നഷ്ടപ്പെടുത്തുന്നു. ഇത്തരത്തിൽ കണ്ണിനടിയിൽ കറുപ്പ് നിറം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. ചിലർക്ക് ഇത് അനാവശ്യമായി ഉറക്കം നഷ്ടപ്പെടുന്നതുകൊണ്ടും. ഉറക്കം നഷ്ടപ്പെടുന്നത് മാത്രമല്ല ഇതിന് കാരണമായി വരുന്നത്, അമിതമായ സ്ട്രെസ്സ് അനുഭവിക്കുന്നത് മൂലവും കണ്ണിയടിയിലെ കറുപ്പ് നിറം പ്രത്യക്ഷപ്പെടാനുള്ള സാധ്യതകളുണ്ട്.
കണ്ണിൽ ഏതെങ്കിലും തരത്തിലുള്ള പൊടിപടലങ്ങൾ പോകുന്ന സമയത്ത് കണ്ണ് ചൊറിയുന്ന ഒരു ശീലം നമുക്കുണ്ട് ഇതും കണ്ണിനടിയിൽ കറുപ്പുനിറം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കണ്ണൻ ചുറ്റുമുള്ള സ്കിന്നിന് വളരെയധികം സെൻസിറ്റീവ് ആണ് എന്നതുകൊണ്ട് തന്നെ ഇത് അമർത്തി ചൊറിയുന്ന സമയത്ത്, അല്ലെങ്കിൽ ഇതിലേക്ക് അമിതമായി പ്രഷർ കൊടുക്കുന്ന സമയത്ത് അവിടെ അലർജി പോലെ ഉണ്ടായി കറുപ്പ് നിറം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള കറുപ്പ് നിറം ഉണ്ടാകുമ്പോൾ ഇതിനുവേണ്ടി നാം ആദ്യമേ ചെയ്യേണ്ടത് നല്ലപോലെ ആ ഭാഗത്ത് തണുപ്പ് നൽകുക എന്നതാണ്.
ഇതിനായി ഐസ് ബാഗുകൾ ഉപയോഗിക്കാം.ഒപ്പം തന്നെ ആവശ്യത്തിനുള്ള ഉറക്കം നമുക്ക് ഉണ്ടായിരിക്കണം. ഏറ്റവും കുറഞ്ഞത് ഏഴുമണിക്കൂറെങ്കിലും നാം ഉറങ്ങിയിരിക്കണം. സ്ട്രെസ്സ് ഉള്ള കാര്യങ്ങൾ പരമാവധിയും ഒഴിവാക്കി നല്ല ഉറക്കത്തിൽ ആയിരിക്കുക എന്നതാണ് പ്രധാനം. സൺലൈറ്റിലേക്ക് ഇറങ്ങുന്ന സമയത്ത് ഇതിനെ പ്രതിരോധിക്കുന്നതിനായി സൺസ്ക്രീനുകൾ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ഇത്തരത്തിലുള്ള കറുത്ത നിറം മാറുന്നതിനായി കോസ്മെറ്റിക് ട്രീറ്റ്മെന്റുകളിലേക്ക് പോകുന്നതിന് പകരമായി, നാച്ചുറൽ ആയി ഉപയോഗിക്കാവുന്ന ഹോം റെമഡികളാണ് കൂടുതൽ ഉചിതം.