പ്രമേഹം ഇന്ന് ഒരു വല്ലാത്ത രോഗാവസ്ഥയായി മാറിയിരിക്കുന്നു. കാരണം ഇന്ന് ഇത് ഇല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ് എന്നതാണ് കാര്യം. എന്നാൽ ഈ പ്രമേഹം എന്ന രോഗാവസ്ഥ ശരീരത്തിൽ ഉണ്ടാകുന്നതു കൊണ്ട് തന്നെ ശരീരത്തിന്റെ പല അവയവങ്ങൾക്കും കേടുപാട്കൾ സംഭവിക്കുന്നു. യഥാർത്ഥത്തിൽ പ്രമേഹം ശരീരത്തെ മുഴുവനും ബാധിക്കുന്ന ഒരു രോഗമാണ്. അതുകൊണ്ടുതന്നെ ഇത് വരാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. ഈ പ്രമേഹം തന്നെ രണ്ടു തരത്തിലാണ് മനുഷ്യ ശരീര ഉണ്ടാകുന്നത്. ഒന്ന് ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാത്ത അവസ്ഥ. അതിനെ ടൈപ്പ് വൺ പ്രമേഹം എന്നാണ് പറയുന്നത്.
രണ്ടാമതായി ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെട്ടിട്ടുള്ള ഇൻസുലിനെ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ വരുന്നത്. ആദ്യത്തേതിനെ അപേക്ഷിച്ച് രണ്ടാമത്തേത് നമുക്ക് ചികിത്സിച്ച് മാറ്റുക കൂടുതൽ എളുപ്പമായിട്ടുള്ള കാര്യമാണ്. എന്നാൽ ഇതിനെ രോഗി കൂടി കൂടുതൽ സഹകരിക്കണം എന്നുള്ളതാണ് കാര്യം.ഒരുപാട് മരുന്നുകൾ കഴിക്കുക എന്നതിലെല്ലാ കാര്യം. നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമീകരണവും നിയന്ത്രിക്കുന്നതിലൂടെയാണ് പ്രധാനമായും ഈ രോഗാവസ്ഥയും മാറ്റിയെടുക്കാൻ സുഖമാക്കുന്നത്.അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണത്തെ നമുക്ക് നിയന്ത്രിക്കാം.
ഇതിനായി ആദ്യമേ നമ്മുടെ ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റുകളെ ഒഴിവാക്കാം. പകരമായി സാലഡുകളും ഫ്രൂട്ട്സും കഴിക്കാം. ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് കൊണ്ട് ഒരു ദോഷവും ഇല്ല. ധാരാളമായി വെള്ളം കുടിക്കാൻ ശ്രമിക്കുക. ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. മധുരം കൂടിയ ഫ്രൂട്ട്സുകൾ ഒഴിവാക്കുകയാണ് ഉത്തമം. ഇങ്ങനെ നമുക്ക് പ്രമേഹത്തെ നിയന്ത്രിക്കാം.