അമിതമായ വണ്ണം മൂലം ബുദ്ധിമുട്ടുന്ന ഒരുപാട് ആളുകളെ നാം കണ്ടിട്ടുണ്ടാവും. ഇതിനുവേണ്ടിയുള്ള ചികിത്സകളെക്കുറിച്ചും നാം ഒരുപാട് കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിനിടയിൽ കിടന്ന് ശരീരഭാരം ഇല്ലാത്തതുകൊണ്ട് വിഷമിക്കുന്ന ആളുകളുമുണ്ട്. പലപ്പോഴും ഇവരെ നാം തിരിച്ചറിയാതെ പോകുന്നു.ഇത്തരത്തിൽ ശരീരത്തിന് തീരെ ഭാരം കുറഞ്ഞ ആളുകൾ വളരെയധികം മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഇവരുടെ ശരീരഭാരം കുറയുന്നതിന് പല കാരണങ്ങളും ഉണ്ടായിരിക്കും. ഏതൊരു രോഗത്തിനും പോലെ കാരണം തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് എങ്കിൽ കൂടുതൽ എളുപ്പമായിരിക്കും. ഇത്തരത്തിൽ ശരീരഭാരം കുറയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ് ശരീരത്തിലെ ചില അലർജി രോഗങ്ങൾ.
ചില ആളുകൾക്കെങ്കിലും ചില ഭക്ഷണങ്ങളോടെ ശരീരം വിരക്തി കാണിക്കാറുണ്ട് അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ ഭക്ഷണക്രമത്തിൽ നിന്നു തന്നെ ഒഴിവാക്കും. എന്നാൽ ഇവ ശരീരത്തിന് ഏറ്റവും ആവശ്യമായിട്ടുള്ള മിനറൽസും വൈറ്റമിൻസും അടങ്ങിയതായിരിക്കാം. അതുപോലെതന്നെ ചില ഹോർമോണുകളുടെ പ്രവർത്തനഫലമായും ശരീരത്തിന് ഭാരം കുറയുന്നതായി കാണാം. നാം കഴിക്കുന്ന ഭക്ഷണത്തിലെ ഗാലറി പ്രോട്ടീൻ എന്നിവയെല്ലാം ഈ ഹോർമോണുകൾ നശിപ്പിക്കുന്നത് മൂലം ശരീരത്തിന് ഇവ ലഭിക്കാതെ വരുന്നു. ചില ആളുകൾ പ്രമേഹ രോഗത്തിന്റെ ഭാഗമായി അമിതമായി ക്ഷീണിക്കുന്നതായി കാണാം.
ഇത്തരത്തിൽ തന്നെ ശരീരത്തിലുള്ള പല രോഗാവസ്ഥകൾ ഇലക്ഷണമായും ശരീരം ക്ഷീണിക്കാം. അതുകൊണ്ടുതന്നെ ഈ ക്ഷീണത്തിന്റെ കാരണം ആദ്യം തിരിച്ചറിയുക. ശരീരം അമിതമായി വണ്ണം വയ്ക്കുന്നതിനുവേണ്ടി ഒരുപാട് കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കൊണ്ട് ഗുണകരമല്ല. നല്ല കാലറിയും പ്രോട്ടീനും അടങ്ങിയ ഭക്ഷണം ഏറ്റവും ഹെൽത്തിയായി കഴിക്കാൻ പരിശ്രമിക്കുക.