നാം പലപ്പോഴും കണ്ടിട്ടുള്ള ഒരു കാര്യമാണ് അമിതമായി വിയർക്കുന്ന ആളുകളെ. പലർക്കും ഇത്തരത്തിൽ വിയർക്കുന്ന ആളുകളുടെ അടുത്തുപോലും നിൽക്കുന്നത് ഇഷ്ടമുള്ള കാര്യമായിരിക്കില്ല. കാരണം അമിതമായി ഇത്തരത്തിൽ വിയർക്കുമ്പോൾ ദുർഗന്ധം വഹിക്കുക എന്നത് സാധാരണമായി സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ അമിതമായി വിയർക്കുന്ന ആളുകളാണ് എന്നുണ്ടെങ്കിൽ ഇതിനെ കാരണങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നത് വളരെ നന്നായിരിക്കും. ചില ആളുകൾക്കെങ്കിലും ഇത്തരത്തിൽ അമിതമായി വിയർക്കുന്നതിന് ഒരു രോഗകാരണം ഉണ്ടായിരിക്കും. പാരമ്പര്യമായി ആളുകൾ വിയർക്കുന്ന ശീലം ശരീരത്തിന് ഉണ്ടാവുക എന്നുള്ളത് വളരെയധികം കുറഞ്ഞ സാഹചര്യത്തിൽ മാത്രമാണ് സംഭവിക്കുന്നത്.
പ്രധാനമായും ചില രോഗങ്ങളുടെ സൂചനയായി അമിതമായി വിയർക്കുന്നത് കാണാം. ഇത്തരത്തിൽ വിയർപ്പ് ഒരു മുൻ ലക്ഷണമായി വരുന്ന ഒരു രോഗാവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതം മാത്രമല്ല അമിതമായ വണ്ണവും ചില ആളുകൾക്ക് ഇത്തരത്തിൽ വിയർപ്പ് ഉണ്ടാക്കാൻ കാരണമാകുന്നു. ഇതിനെ ശരീരഭാരം കുറയ്ക്കുക എന്നത് മാത്രമാണ് പരിഹാരം. ചില ആളുകളെങ്കിലും രാത്രിയിൽ കിടക്കുന്ന സമയത്ത് മാത്രമായി വിയർക്കുന്നുണ്ട് എങ്കിൽ ഇത് ചില ക്യാൻസറുകളുടെ ലക്ഷണമാണ്.
പ്രമേഹമുള്ള ആളുകളാണ് എന്നുണ്ടെങ്കിൽ ശരീരത്തിലെ ഷുഗർ പെട്ടെന്ന് കുറയുമ്പോൾ വിയർക്കുന്നത് കാണാറുണ്ട്. ഇന്ന് ഇതിനെല്ലാം നല്ല ചികിത്സകളും മരുന്നുകളും നിലവിലുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് അമിതമായി വിയർപ്പ് ഉണ്ടെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടതും ചികിത്സകൾ ചെയ്ത ഇതിനെ മാറ്റിയെടുക്കേണ്ടതുമാണ്. പുളി രസം അടങ്ങിയിട്ടുള്ള ചില വസ്തുക്കൾ ശരീരത്തിൽ ഡയലൂട്ട് ചെയ്ത് ഉപയോഗിക്കുന്നത് ഈ വിയർപ്പിന്റെ ഗന്ധം കുറയ്ക്കാൻ സഹായിക്കും.