മൂത്രത്തിൽ അല്ലെങ്കിൽ കിഡ്നിയിൽ കല്ലുണ്ടാകുന്നതിനെക്കുറിച്ച് നിങ്ങൾക്ക് അറിവുണ്ടോ. നല്ല രീതിയിൽ വെള്ളം കുടിക്കാതെ വരുന്ന സമയത്താണ് കിഡ്നിയിലും മൂത്രത്തിലും കല്ലുണ്ടാകുന്നത് എന്ന് പലരും പറയാറുണ്ട്. എന്നാൽ ഇത് മാത്രമല്ല കല്ലുണ്ടാകുന്നതിനുള്ള കാരണങ്ങൾ, മറ്റ് ചില കാരണങ്ങൾ കൂടി ഇതിന് ഭാഗമാകുന്നുണ്ട്.നമ്മുടെ ഭക്ഷണത്തിൽ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ചില ഘടകങ്ങൾ ഇത്തരത്തിൽ കിഡ്നി സ്റ്റോൺ ഉണ്ടാകുന്നതിന് കാരണമാകുന്നു. പ്രധാനമായും നാം കുടിക്കുന്ന ചായ, കാപ്പി, പാല് എന്നിവയെല്ലാം തന്നെ ശരീരത്തിൽ പ്യൂരിൻ കണ്ടന്റ് കൂട്ടാൻ സാധ്യതയുള്ളവയാണ്.
ഈ പ്യൂരിൻ കണ്ടന്റ് യൂറിക്കാസിഡ് കൂടുന്നതിന് കാരണമാവുകയും ഇതിലൂടെ ക്രിസ്റ്റൽസ് രൂപപ്പെട്ട് ഇത് കിഡ്നിയിലേക്ക് എത്തുന്നതിന് കിഡ്നിയിൽ കല്ലുണ്ടാകുന്നതിനും കാരണമാകുന്നു. ഇതേ പ്രവർത്തി തന്നെയാണ് ചില ആഹാരങ്ങൾ കഴിക്കുന്ന സമയത്തും നമുക്ക് ഉണ്ടാകുന്നത്. ശരീരത്തിന് ആരോഗ്യം ഉണ്ടാകുന്നതിന് വേണ്ടി പാല് കുടിക്കുന്നത് നല്ലതാണ് എന്ന് പലരും പറയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഒരു തെറ്റ് ധാരണ മാത്രമാണ് ഇത്.
പാല് ഒരിക്കലും ശരീരത്തിന് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നല്ല. എന്നാൽ ഇതിനു പകരമായി തൈരാണ് കുടിക്കുന്നതെങ്കിൽ ഉത്തമമാണ്. ചുവന്ന മാംസത്തിൽ പെട്ട ബീഫ് പോർക്ക് മട്ടൻ എന്നിവ കഴിക്കുന്നതും ഈ പ്യൂരിൻ കണ്ടന്റ് ശരീരത്തിൽ വർദ്ധിപ്പിക്കുന്നു. ബ്രോക്കോളി, നേന്ത്രപ്പഴം എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന്റെ രക്തം സർക്കുലേറ്റ് ചെയ്യുന്ന അവസ്ഥയ്ക്ക് തടസ്സം വരുത്തുന്ന രീതിയിലുള്ള ആൽക്കഹോളിന്റെ ഉപയോഗം പുകവലി എന്നിവയും ശരീരത്തിൽ ഇത്തരത്തിൽ ക്രിസ്റ്റലുകൾ രൂപപ്പെടാൻ കാരണമാവുകയും, ഇത് മൂത്രത്തിൽ കല്ല് ഉണ്ടാക്കുകയും ചെയ്യുന്നു.