നടുവിൽ നിന്നും കാലിലേക്ക് വരുന്ന ഞരമ്പുകൾ ടൈറ്റ് ആകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ.

പലപ്പോഴും നമ്മുടെ ശരീരത്തിന്റെ ഒരു അവയവത്തിനു ഉണ്ടാകുന്ന വേദനയോ വിഷമങ്ങളും യഥാർത്ഥത്തിൽ ആ അവയവത്തിന്റെതായ പ്രശ്നം മാത്രമായിരിക്കില്ല. മറ്റ് എന്തെങ്കിലും രോഗത്തിന്റെ ലക്ഷണങ്ങളായും ഇത്തരത്തിലുള്ള വേദനകൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഭാഗത്തിന് വേദനയുണ്ടാകുന്ന സമയത്ത് ഇത് അവയവത്തിന്റെ തകരാറാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഹൃദയാഘാതം ഉണ്ടാകുന്നതിനു മുൻപ് മുന്നോടിയായി ചില ആളുകൾക്കെങ്കിലും താടി എല്ലിന് വേദനിക്കുന്നതായി കാണാറുണ്ട്. അതുപോലെ തന്നെയാണ് മറ്റ് അവയവങ്ങളുടെ കാര്യത്തിലും.

ചില ആളുകൾക്ക് കാലിന്റെ പിൻവശത്ത് അമിതമായി വേദന അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ കാലിന്റെ ഞരമ്പുകൾക്ക് വേദന ഉണ്ടാകുന്നതിന്റെ ഒരു പ്രധാന കാരണം എന്നത് കാലുകളുടെ പ്രശ്നം കൊണ്ടല്ല. യഥാർത്ഥത്തിൽ നട്ടെല്ല് ആണ് ഒരു ശരീരത്തെ നിവർത്തി നിർത്തുന്നത്. നട്ടെല്ലിന്റെ ചെറിയ ഡിസ്കുകൾക്കിടയിലൂടെയാണ് കാലിലേക്കുള്ള ഞരമ്പുകളും കടന്നുപോകുന്നത്. ഇതിനെയാണ് സയാറ്റിക്ക ഞരമ്പുകൾ എന്ന് പറയുന്നത്.

   

പലപ്പോഴും ഡിസ്കുകൾ തെറ്റുന്ന സമയത്ത് സ്ഥാനം ആറ്റം സംഭവിച്ച ഈ ഡിസ്കുകൾ പുറകിലേക്ക് തള്ളി വരാനുള്ള സാധ്യതകളുണ്ട്. ഇങ്ങനെ ഡിസ്കുകൾ നട്ടെല്ലിന്റെ പുറകിലോട്ട് തള്ളുന്ന സമയത്ത് ആ ഭാഗത്തുള്ള സയാറ്റിക്ക ഞരമ്പുകൾക്ക് അമിതമായി പ്രഷർ അനുഭവപ്പെടുന്നു. ഈ പ്രഷറാണ് കാലിലേക്ക് വേദനയായി പടരുന്നത്.

ചില ആളുകൾക്ക് ഇത് ഇത്തരത്തിൽ പെട്ടിയെ ഡിസ്കുകൾ പെട്ടെന്ന് തന്നെ സ്വസ്ഥാനങ്ങളിലേക്ക് പോകാതെ വരുമ്പോൾ അവിടെ നീർക്കെട്ട് ഉണ്ടാവുകയും, ഈ നീർക്കെട്ട് മൂലം ഞരമ്പുകൾ കൂടുതൽ തിങ്ങി ഞെരിയുന്നതിന് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഞരമ്പുകളുടെതായ പ്രശ്നങ്ങളെ നാം തിരിച്ചറിഞ്ഞ് ഇതിനുവേണ്ട പരിഹാരങ്ങൾ ചെയ്യണം. കാലുകൾക്ക് വേദനയുണ്ടാകുമ്പോൾ ഡിസ്ക്കിന് കമ്പ്ലൈന്റ് വന്നതുകൊണ്ടാണ് എന്നതും തിരിച്ചറിയണം. ഇന്ന് ഇതിനെല്ലാം നല്ല രീതിയിലുള്ള ട്രീറ്റ്മെന്റുകൾ തന്നെ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *