ഉപ്പ് സൂക്ഷിക്കുന്നത് ഇങ്ങനെയാണോ, നിങ്ങളുടെ അടുക്കളയിൽ, എങ്കിൽ നാശം ഉറപ്പ്.

ഉപ്പ് എന്ന വസ്തു ഇല്ലാത്ത വീടുകൾ ഉണ്ടായിരിക്കില്ല. കാരണം ഭക്ഷണത്തിന് രുചി നൽകുന്ന ഒന്നാണ് ഉപ്പ്. ഉപ്പ് എന്ന വസ്തു ലക്ഷ്മി ദേവിയുടെ സാന്നിധ്യമുള്ള ഒരുപാട് വസ്തുക്കളിൽ ഒന്നാണ്, എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുമാണ്. ലക്ഷ്മി ദേവി എന്നത് ഒരു കുടുംബത്തിന് ഐശ്വര്യങ്ങൾ കൊണ്ടുവരുന്ന ദേവിയാണ്. അതുകൊണ്ടുതന്നെ ഓരോ വസ്തുക്കളിലും ലക്ഷ്മി ദേവിയുടെ സാന്നിധ്യമുണ്ട് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ആ വസ്തു നാം സൂക്ഷിക്കുന്ന രീതിയിലും ആ പവിത്രത പാലിച്ചില്ല എന്നുണ്ടെങ്കിൽ, വലിയ ദോഷങ്ങൾ നമ്മെ തേടി വരും എന്നാണ്. ഇത്തരത്തിൽ ഉപ്പ് നാം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഏറ്റവും ആദ്യമായി നമുക്ക് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇത് സൂക്ഷിക്കുന്ന പാത്രം തന്നെയാണ്.

പ്ലാസ്റ്റിക് പാത്രങ്ങളിലോ സ്റ്റീൽ പാത്രങ്ങളിലോ മരപ്പാത്രങ്ങളിലോ ഉപ്പ് സൂക്ഷിക്കുന്നത് ദോഷം ചെയ്യും. ഉപ്പ് വാങ്ങിയ കവറിൽ തന്നെ വച്ചുകൊണ്ട് ഉപയോഗിക്കുന്നതും ദോഷമാണ്. പ്രധാനമായും ചില്ല് കുപ്പികളിലും ഭരണികളിലോ ആണ് ഉപ്പ് സൂക്ഷിക്കുന്നത് ഉത്തമം. ഉപ്പ് സൂക്ഷിക്കുന്ന കാര്യത്തിൽ മാത്രമല്ല ഇത് പാത്രത്തിൽ കാലി ആകാതിരിക്കാനും ശ്രദ്ധിക്കണം. ഉപ്പുപാത്രം പകുതിയാകുന്ന സമയത്ത് അതിൽ ബാക്കി പകുതിഭാഗം നിറയ്ക്കാൻ ശ്രദ്ധിക്കുക. പിന്നെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്, ഇത് മറ്റ് ആളുകൾക്ക് കൈമാറ്റം ചെയ്യുക എന്നത് വലിയ ദോഷങ്ങൾ വിളിച്ചു വരുത്തുന്നതിന് ഇടയാക്കും.

   

ഏതെങ്കിലും സാഹചര്യത്തിൽ ഏതെങ്കിലും വ്യക്തികൾക്ക് സ്വന്തം ആളുകൾക്ക് തന്നെയാണെങ്കിലും കൈകളിൽ ഇത് കൊടുക്കുക എന്നത് ദോഷവത്താണ്. തീർത്തും സാഹചര്യമില്ലാത്ത ഒരു സാഹചര്യത്തിലാണ് എങ്കിൽ ഒരു പാത്രത്തിലോ കടലാസിലോ പൊതിഞ്ഞ് ഇത് നൽകുന്നതുകൊണ്ട് തെറ്റില്ല. പൊട്ടിയ പാത്രങ്ങളിലോ ചിന്നിയ പാത്രങ്ങളിലോ ഉപ്പ് സൂക്ഷിക്കുന്നത് വലിയ നാശനഷ്ടങ്ങൾ വീട്ടിൽ ഉണ്ടാക്കും. ഇത്തരത്തിലുള്ള പാത്രങ്ങൾ വീടിനകത്ത് പോലും സൂക്ഷിക്കുന്നത് ദോഷമാണ്. അതുകൊണ്ടുതന്നെ ഇവ വീട്ടിൽ നിന്നും ഒഴിവാക്കി കളയുക എന്നത് നമ്മുടെ വീടിന്റെ ഐശ്വര്യത്തിന് പ്രധാനപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *