കൊളസ്ട്രോൾ എന്നത് ശരീരം സ്വന്തമായി ഉല്പാദിപ്പിക്കുന്ന ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ ചീത്ത കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ എന്നിങ്ങനെ രണ്ട് തരം ഫാറ്റ് ആണ് ശരീരത്തിൽ അടങ്ങിയിരിക്കുന്നത്. നല്ല ഫാറ്റുകൾ ഒരു ശരീരത്തിന് ആവശ്യമായിട്ടുള്ളവയാണ്. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന ഭക്ഷണത്തിൽ കൂടുതലും പ്രോബയോട്ടിക്കുകളെ ഉൾപ്പെടുത്തിക്കൊണ്ട് നല്ല ഫാറ്റുകളും നല്ല ബാക്ടീരിയകളും ഉത്പാദിപ്പിക്കുക. നമ്മുടെ ശരീരത്തിലെ ഇത്തരം ഫാറ്റുകൾ ഉത്പാദിപ്പിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും തന്നെയാണ്. അതുകൊണ്ട് തന്നെ ഏതാണ് നല്ല ഫാറ്റ് ഉത്പാദിപ്പിക്കാൻ സഹായകമാകുന്ന ഭക്ഷണം എന്ന് മനസ്സിലാക്കി കഴിക്കുക.
മോര്, തൈര്, ചീസ്, ബട്ടർ എന്നിങ്ങനെയുള്ള പാൽ ഉൽപ്പന്നങ്ങൾ എല്ലാം തന്നെ നല്ല കൊഴുപ്പ് ഉല്പാദിപ്പിക്കുന്നവയാണ്. ശരീരത്തിൽ ചീത്ത കൊളസ്ട്രോള് കൂടിവരുന്ന സമയത്ത് ശരീരം ഒരുപാട് ലക്ഷണങ്ങൾ കാണിക്കും. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് അമിതമായി ഉണ്ടാകുന്ന കിതപ്പ്. അല്പ ദൂരം നടക്കുമ്പോഴും, എന്തെങ്കിലും തരത്തിലുള്ള ചെറിയ ജോലികൾ ചെയ്യുമ്പോഴോ തന്നെ കിതപ്പ് അനുഭവപ്പെടുക എന്നുള്ളത്, ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ അമിതമായി ഉത്പാദിപ്പിക്കപ്പെട്ടു എന്ന് ലക്ഷണമാണ്. ശരീരം സാധാരണയിൽ കവിഞ്ഞ് തടിച്ചു വരുന്നതും ഇത്തരത്തിലുള്ള ചീത്ത കൊഴുപ്പിന്റെ ലക്ഷണമാണ്.
കഴുത്തിലും മുഖത്തും ശരീരത്തിൽ കൊഴുപ്പ് കൂടുതലായി വരുന്ന സമയത്ത് ചെറിയ അരിമ്പാറകൾ പോലെ രൂപപ്പെടാം. ഇത്തരത്തിൽ ശരീരത്തിന് പുറത്തു മാത്രമല്ല ശരീരത്തിന് അകത്തും ഈ കൊളസ്ട്രോൾ കൂടുന്നതുകൊണ്ട് പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. ശരീരത്തിലെ പല അവയവങ്ങളുടെയും ആരോഗ്യം നഷ്ടപ്പെടാൻ ഈ കൊളസ്ട്രോൾ കാരണമാകുന്നു.