ഒരു വീടിന്റെ ദർശനം ഒരു വീട് ഇരിക്കുന്ന സ്ഥലം ഒരു വീടിന്റെ റൂമുകൾ എങ്ങനെ ക്രമീകരിച്ചിരിക്കുന്നു എന്നതെല്ലാം നമ്മുടെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്. അതായത് വാസ്തുപരം അല്ലാതെ വീട് പണിയുന്നത് വളരെ വലിയ ദോഷങ്ങൾ നമുക്ക് ഉണ്ടാക്കും. വീട് പണിയുന്ന സമയത്ത് എല്ലാ തരത്തിലുള്ള വാസ്തുവും ശ്രദ്ധിച്ചുവേണം പണിയാൻ. വീടിന്റെ ദർശനം അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഒരു വീടിന്റെ ദർശനം ഏത് ഭാഗത്തേക്ക് ആണ് എന്ന് നോക്കിക്കൊണ്ട് ആ വീട്ടിലുള്ള ആളുകളുടെ ഭാഗ്യനിർഭാഗ്യങ്ങൾ പ്രവചിക്കാൻ ആകും.
പ്രധാനമായും വീടിന്റെ ദർശനം പടിഞ്ഞാറേ ഭാഗത്ത് ആണ് എന്നുണ്ടെങ്കിൽ, ഒരുപാട് സൗഭാഗ്യങ്ങൾ ഇല്ല എങ്കിൽ കൂടിയും കലാപരമായി മുൻപോട്ട് നിൽക്കുന്ന രീതിയിലാണ് ജീവിതം എന്നുണ്ടെങ്കിൽ വളരെ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാൻ ആകും. വടക്ക് ദിശയിലേക്കാണ് വീടിന്റെ ദർശനമായിട്ടുള്ളത് എങ്കിൽ, പണപരമായി വളരെയധികം മുൻപോട്ടു നിൽക്കുന്ന ആളുകൾ ആയിരിക്കും. ജീവിതത്തിലും തൊഴിൽ മേഖലയിലും സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ ആകും.
കിഴക്ക് ഭാഗത്തു ദർശനമായിട്ടുള്ള വീടുകളാണ് എങ്കിൽ ഇത് കൂടുതൽ ഉചിതമായ ഒന്നല്ല. തെക്കോട്ട് ദർശനമായി വീട് പണിയുന്നത് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ്.തെക്കു ദർശനം വരിക എന്നുള്ളത് നമുക്ക് ജീവിതത്തിൽ തളർച്ചകളും ദൗർഭാഗ്യങ്ങളും കടന്നു വരാൻ ഇടയാക്കുന്നു. അതുകൊണ്ടുതന്നെ ഒരു വീട് പണിയുന്ന സമയത്ത് വീടിന്റെ ദർശനം വടക്കുഭാഗത്തേക്ക് ആയി പണിയാൻ ശ്രദ്ധിക്കുക. ഇത് കുബേര ദിക്ക് എന്നാണ് അറിയപ്പെടുന്നത്.