മുതിർന്ന ആളുകളെപ്പോലെയല്ല കുട്ടികൾക്ക് പെട്ടെന്ന് തന്നെ അലർജി രോഗങ്ങൾ ബാധിക്കുവാൻ സാധ്യത കൂടുതലാണ്. എന്നാൽ ഇത് വിട്ടുമാറുക എന്നത് വളരെ പ്രയാസകരവുമാണ്. അതുപോലെ തന്നെയുള്ള ഒരു അലർജി രോഗമാണ് കഫക്കെട്ട് ചുമ എന്നിവയെല്ലാം. മുതിർന്ന ആളുകൾക്ക് ഇത് വരുന്നതിനേക്കാൾ കൂടുതൽ കാലം ഇതിന്റെ ഇഫക്ട് നീണ്ടുനിൽക്കുന്നു എന്നതാണ് പ്രയാസകരമായിട്ടുള്ളത്. പ്രധാനമായും നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി ത്വരിതഗതിയിൽ അല്ലാതെ വരുന്ന സമയത്ത് ഈ രോഗപ്രതിരോധശേഷി തന്നെ ശരീരത്തിന് എതിരെ പ്രവർത്തിക്കുന്നതിനെയാണ് അലർജി രോഗങ്ങൾ എന്ന് പറയുന്നത്.
ഇത്തരത്തിലുള്ള അലർജി ഏത് കാര്യത്തിന് എതിരെ ആയിട്ടാണ് ശരീരത്തിൽ ഉണ്ടാകുന്നത് എന്ന് കണ്ടുപിടിക്കുന്നതിന് ഇന്ന് പുതിയ രീതികളും ഉണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രയോജനകരവുമായ ഒന്നാണ് ഇമ്മ്യൂണോ തെറാപ്പി. ഈ ഇമ്മ്യൂണോ തെറാപ്പി ചെയ്യുന്നത് ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് നമുക്ക് അലർജിയുള്ള വസ്തുക്കളെ ടെസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇങ്ങനെ ടെസ്റ്റ് ചെയ്യുന്നതിലൂടെ എന്ത് വസ്തുവിനോടാണ് എന്ത് കാലാവസ്ഥ യോടാണ് നമുക്ക് അലർജി ഉള്ളത് എന്ന് മനസ്സിലാക്കി ഇതിനുവേണ്ട മരുന്ന് കൃത്യമായി നൽകാൻ സാധിക്കുന്നു.
ആദ്യകാലങ്ങളിൽ എല്ലാം ഇതിനെ ഇഞ്ചക്ഷൻ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ തുടർച്ചയായി ഒരാഴ്ചയോ രണ്ടാഴ്ചയോ കാലം ഹോസ്പിറ്റലുകളിൽ വന്നു ചെയ്യേണ്ടതുകൊണ്ട് തന്നെ, ഈ ഇഞ്ചക്ഷനുകൾ പിന്നീട് മരുന്നുകൾ ആക്കി മാറ്റിയിട്ടുണ്ട്. ഇതല്ലാതെ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒരു ഹോം റെമഡിയാണ് ജീരകം, ചുക്ക്, കുരുമുളക്, തൃപ്പല്ലി, കൽക്കണ്ടം എന്നിവ തുല്യ അളവിൽ ചേർത്ത് പൊടിച്ചെടുത്ത് ദിവസവും ഓരോ മണിക്കൂർ ഇടവിട്ട് കഴിക്കുന്നത്.