ദിവസവും രണ്ട് നേരമെങ്കിലും വീട്ടിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കണം എന്നാണ് പറയാറുള്ളത്. എന്നാൽ പലരും ഇത് ചെയ്യാറില്ല സന്ധ്യയ്ക്ക് മാത്രമാണ് ചിലർ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കാറുള്ളത്. ഇനിയെങ്കിലും നിങ്ങൾ ദിവസവും രാവിലെയും വൈകിട്ടും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കണം. ഇത്തരത്തിൽ നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് തന്നെ ഈ നിലവിളക്കിന് സമീപമായി ചില പൂക്കൾ സമർപ്പിക്കുന്നത് വളരെയധികം ഐശ്വര്യങ്ങൾ വീട്ടിലേക്ക് എത്തിക്കുന്നു. ഇങ്ങനെ സമർപ്പിച്ച് പ്രാർത്ഥിക്കാനായി അനുയോജ്യമായ ചില പുഷ്പങ്ങൾ നമുക്ക് തിരിച്ചറിയാം.
ഇതിനായി ഏറ്റവും അനുയോജ്യമായ ഒരു പുഷ്പമാണ് തെച്ചി. സകല ദേവി ദേവന്മാരുടെയും സാന്നിധ്യമുള്ള ഒന്നാണ് നിലവിളക്ക്. അതുകൊണ്ടുതന്നെ തെച്ചിപ്പൂവ് എല്ലാ ദേവി ദേവന്മാർക്കും ഇഷ്ടമുള്ള ഒന്നാണ്. തെച്ചിപ്പൂവ് വെച്ച് പ്രാർത്ഥിക്കുന്നതിലൂടെ വീട്ടിലെ സകല ദോഷങ്ങളും മാറി കിട്ടുന്നതായി കാണാറുണ്ട്.
പ്രധാനമായും 21 ദിവസം മുടങ്ങാതെ നിലവിളക്കിനു മുൻപിൽ തെച്ചിപ്പൂവ് സമർപ്പിച്ച് പ്രാർത്ഥിക്കുന്നതിലൂടെ വീട്ടിലെ ദാരിദ്ര്യം മാറിക്കിട്ടുന്നതായി കാണുന്നു.തെച്ചിപ്പൂവും മാത്രമല്ല ശിവ അരളി എന്നറിയപ്പെടുന്ന മഞ്ഞ കോളാമ്പി പുഷ്പവും ഇത്തരത്തിൽ നിലവിളക്കിന് സമീപം വെച്ച് പ്രാർത്ഥിക്കുന്നത് ഐശ്വര്യം നിറഞ്ഞ കാര്യമാണ്. ശംഖ് പുഷ്പവും കുടുംബത്തിലേക്ക് ഐശ്വര്യം കൊണ്ടുവരുന്നതിനായി നിലവിളക്കിന് സമീപം വെച്ച് പ്രാർത്ഥിക്കാം.
തുളസി കതിരുകൾ പറിച്ച് നിലവിളക്കിൽ വച്ച് പ്രാർത്ഥിക്കുന്നതും കുടുംബത്തിന് സകല ദോഷങ്ങളും മാറിക്കിട്ടാൻ സഹായമാകുന്നു. സുഗന്ധം വഹിക്കുന്ന മുല്ലപ്പൂവും നിലവിളക്കിൽ വെച്ച് പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. പനിനീർ പുഷ്പവും മുള്ളുകൾ കളഞ്ഞ് നിലവിളക്കിൽ വച്ചു പ്രാർത്ഥിക്കാം.