അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ നമുക്ക് സ്ഥിരമായി ഉണ്ടാകാൻ ഇടയുള്ള ഒരു കാര്യമാണ്.എന്നാൽ പലർക്കും ബുദ്ധിമുട്ടുകൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ആയിരിക്കാൻ പ്രത്യക്ഷപ്പെടുന്നത് അതുകൊണ്ട് തന്നെ ഇവർ മറ്റ് രോഗങ്ങളാണ് എന്ന് ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. മിക്കപ്പോഴും തൈറോയ്ഡ് സംബന്ധമായ ചില പ്രശ്നങ്ങൾ അസിഡിറ്റി ഒരു കാരണമാകാറുണ്ട്. അതുപോലെതന്നെ തൈറോയ്ഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന ചില തകരാറുകൾ അസിഡിറ്റിക്കും കാരണമാകാറുണ്ട്. മിക്ക മൈഗ്രേൻ രോഗങ്ങളുടെയും അടിസ്ഥാന കാരണം എന്നത് വയറ് സംബന്ധമായ പ്രശ്നങ്ങളായിരിക്കും.
പല ഡോക്ടർസും മൈഗ്രേനുമായി വരുന്ന ആളുകൾക്ക് വയറു സംഭാന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഇവർ ഇതിനെ തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ വയറിലുണ്ടാകുന്ന ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് മൈഗ്രേൻ.
ഓരോ ഭക്ഷണവും ഓരോ ശരീരപ്രകൃതിയുള്ളവർക്ക് വിരുദ്ധമായി വർത്തിക്കാറുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് ഏത് ഭക്ഷണമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് അവ നമ്മുടെ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കി നിർത്താം.ചില ആളുകൾക്ക് പാല് ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത്ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. അല്പം നാളത്തേക്ക് ഈ പാല് ഒന്ന് ഒഴിവാക്കി നിർത്തിയാൽ തന്നെ വലിയ വ്യത്യാസങ്ങൾ നമുക്ക് കാണാനാകും.
ചിലർക്ക് പഴവർഗ്ഗങ്ങൾ കഴിക്കുന്നത് പോലും അസിഡിറ്റി ഉണ്ടാക്കുന്നതായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ നമുക്ക് ഏതു ഭക്ഷണമാണ് ഉചിതം എന്ന് തിരിച്ചറിഞ് കഴിക്കുക. അമിതമായിട്ടല്ലെങ്കിൽ കൂടിയും മദ്യപാനശീലം പലരിലും ഈ അസിഡിറ്റി അല്ലെങ്കിൽ വയറു സംഭാന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നമ്മുടെ ഭക്ഷണക്രമം ഏറ്റവും ആരോഗ്യകരമായ രീതിയിൽ ക്രമീകരിക്കുക.