ഇന്ന് ഫാറ്റി എന്നത് സർവ്വസാധാരണമായി ഒരു വിധത്തിൽപ്പെട്ട എല്ലാവർക്കും കണ്ടുവരുന്ന ഒരു അവസ്ഥയാണ്. എന്നാൽ ഫാറ്റി ലിവർ എന്ന അവസ്ഥ വർദ്ധിക്കുന്ന സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന പല രോഗാവസ്ഥകളും വർദ്ധിക്കുകയും, ഇതിന്റെ കാഠിന്യം കൂടുകയും വളരെ പെട്ടെന്ന് പല രോഗങ്ങളും വന്നുചേരാൻ കാരണമാവുകയും ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ ഫാറ്റി ലിവർ എന്ന അവസ്ഥ മാറ്റുന്നത് നമ്മുടെ ശരീരത്തിലെ പല ബുദ്ധിമുട്ടുകൾക്കും മാറിക്കിട്ടുന്നതിനു സഹായം ആകാറുണ്ട്.
ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പോലെ തന്നെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ആദ്യകാലങ്ങളിൽ എല്ലാം മദ്യപാനശീലം സ്ഥിരമായി ഉള്ള ആളുകൾക്ക് വന്നിരുന്ന ഒരു രോഗമാണ് ഫാറ്റിലിവർ എന്നത്. എന്നാൽ ഇന്ന് മദ്യപാനം ഇല്ലാത്തവർക്കും ഫാറ്റിലിവർ ഉണ്ടാകുന്നു.
ഇതിന്റെ കാരണം നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ടുള്ള പല മായങ്ങളും നമ്മുടെ ഭക്ഷണരീതിയും തന്നെയാണ്. അതുകൊണ്ടുതന്നെ പരമാവധിയും പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയും വീട്ടിൽ തന്നെ സ്വന്തമായി പാകം ചെയ്തു കഴിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാനും ശ്രദ്ധിക്കുക.
എന്നാൽ ഈ ഭാഗം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളും മായം ഉണ്ട് എന്നതുകൊണ്ട് തന്നെ, രണ്ടുനേരം ഫ്രൂട്ട്സ് കഴിച്ച് ഒരു നേരം മാത്രം ചെറിയ അളവിൽ ചോറ് കഴിക്കാൻ ശ്രമിക്കുക. ചോറ് എന്നത് എത്രത്തോളം ഒഴിവാക്കുന്നുവോ അത്രയും ഗുണകരമാണ്. ഒപ്പം തന്നെ ദിവസവും ഒരു ഗ്ലാസ് നെല്ലിക്ക ജ്യൂസ്, നാരങ്ങ ജ്യൂസ് കുടിക്കുന്നത് കൂടുതൽ ഉത്തമം. ഈ ജ്യൂസിൽ ഒരിക്കലും പഞ്ചസാര ഉപയോഗിക്കരുത് അല്പം മാത്രം ഉപ്പ് ചേർത്ത് കുടിക്കുന്നതാണ് കൂടുതൽ നല്ലത്.